
അവതാരകയും അഭിനേത്രിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേർളി മാണിയുടെ കുടുംബം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. പേർളിയെ പോലെ തന്നെ നടിയുടെ കുടുംബത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ദീപാവലിക്ക് പേർളി പങ്കുവെച്ച കുടുംബ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ദ നേടുന്നത്. എ ഐ ക്രിയേറ്റ് ചെയ്ത ഈ ചിത്രത്തിൽ മൂത്ത മകളുടെ മുഖം മാറിയിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ, മേക്ക് അപ്പ്, കോസ്റ്റ്യൂം, ഹെയർ, ക്ലിക്ക് എല്ലാം എ ഐ' എന്ന ക്യാപ്ഷനോടെയാണ് പേർളി ഭർത്താവ് ശ്രീനിഷിനും മക്കൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇതിൽ മൂത്ത മകൾ നിലയുടെ മുഖമാണ് എ ഐയ്ക്ക് മാറി പോയിരിക്കുന്നത്. ഇത് ഞങ്ങളുടെ നിലു ബേബി അല്ലല്ലോ, എഐയ്ക്ക് ആളുമാറി പോയി തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
അതേസമയം, മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായ പേർളിയും ശ്രീനിഷ് അരവിന്ദും അവിടെ തുടങ്ങിയ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും കൊണ്ടുപോക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ടു പെണ്മക്കലാണുള്ളത് നിലയും നിതാരയും. വിവാഹശേഷം പേർളി മാണി പ്രൊഡക്ഷൻസ് എന്ന പേളിയുടെ നിർമാണ കമ്പനിയും അവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുമായി തിരക്കിലാണ്.
Content Highlights: Pearly Maany Diwali post goes viral