
നടൻ, തിരക്കഥാകൃത്ത് തുടങ്ങി വിവിധ റോളുകളിൽ മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ഇപ്പോൾ. വിഷ്ണുവിന് ഇരട്ടക്കുട്ടികൾ ജനിച്ചതിന്റെ സന്തോഷമാണ് നടൻ ആരാധകരോടായി പങ്കുവെച്ചിരിക്കുന്നത്.
'ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം…ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു' എന്നാണ് കുട്ടികളുടെ കുഞ്ഞി കാലുകൾ പോസ്റ്റ് ചെയ്തു കൊണ്ട് വിഷ്ണു കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. 'എത്ര മനോഹരം, വിഷ്ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ നേരുന്നു' എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്.
ബാലതാരമായി സിനിമയിൽ എത്തിയ വിഷ്ണു അമര് അക്ബര് അന്തോണി എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന് പ്രേമകഥ തുടങ്ങിയ ചിത്രങ്ങള്ക്കും തിരക്കഥ ഒരുക്കി. കട്ടപ്പനയിലെ ഋത്വിക് റോഷന്, വികടകുമാരന്, നിത്യഹരിതനായകന് തുടങ്ങിയ സിനിമകളിൽ നായകനായും വിഷ്ണു എത്തി. മാജിക് മഷ്റൂംസ് എന്ന സിനിമയായാണ് വിഷ്ണുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.
Content Highlights: Actor Vishnu Unnikrishnan shares the joy of the birth of twins