ദീപികയ്ക്കും നയൻതാരയ്ക്കും ഫാൻസ്‌ ഇല്ലേ.. രശ്‌മിക പോലും ഏഴാമത്, ഏറ്റവും കൂടുതൽ ആരാധകർ ഈ നടിയ്ക്ക്

ആരാധകർ ഏറെയുള്ള ബോളിവുഡ് നടി ദീപിക ലിസ്റ്റിൽ അഞ്ചാമതും, നയൻതാര ആറാമതുമായത്‌ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്

ആരാധകർ ഏറ്റവും കൂടുതലുള്ള ഓർമാക്സ് മീഡിയയുടെ പട്ടികയിൽ ഒന്നാമത്ത് എത്തി സാമന്ത. പത്ത് പേരടങ്ങിയ ലിസ്റ്റിൽ ദീപിക പദുക്കോണിനെയും നയൻതാരയേയും പിന്നിലാക്കിയാണ് സാമന്ത ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ മാസത്തെ ലിസ്റ്റാണ് ഓർമാക്സ് മീഡിയ പങ്കിട്ടിരിക്കുന്നത്. ആരാധകർ ഏറെയുള്ള ബോളിവുഡ് നടി ദീപിക ലിസ്റ്റിൽ അഞ്ചാമതും, നയൻതാര ആറാമതുമായത്‌ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും, മൂന്നാമത് കാജൽ അഗർവാളും ആണ്. രശ്‌മിക മന്ദാന, സായ് പല്ലവി, തമന്ന, ശ്രീലീല എന്നിവരാണ് പട്ടികയിലെ മറ്റു നടിമാർ. ഇക്കൊല്ലം വലിയ റിലീസുകൾ ഒന്നും തന്നെ സമാന്തയ്ക്ക് ഇല്ലാതിരുന്നിട്ടും ജനപ്രീതിയിൽ നടി ഒന്നാമത് എത്തിയതിൽ ആവേശത്തിലാണ് നടിയുടെ ആരാധകർ.

Ormax Stars India Loves: Most popular female film stars in India (Sep 2025) #OrmaxSIL pic.twitter.com/rG5SrGB3ro

അതേസമയം ,നിലവിൽ അഭിനയരം​ഗത്ത് സജീവമായിരിക്കുകയാണ് സാമന്ത. സംവിധായകരായ രാജ് ആൻഡ് ഡി കെ-യുടെ 'സിറ്റാഡെൽ: ഹണി ബണ്ണി' എന്ന സീരിസിലാണ് ഒടുവിൽ സാമന്ത പ്രത്യക്ഷപ്പെട്ടത്. 'രക്ത ബ്രഹ്മാണ്ഡ്' എന്ന ചിത്രത്തിലും 'ബംഗാരം' എന്ന തെലുങ്ക് ചിത്രത്തിലും അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ തെലുങ്ക് ചിത്രമായ 'ശുഭം' നിർമ്മിച്ച് നിർമ്മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചു.

Content Highlights: This actress has the most fans, not Deepika or Nayanthara

To advertise here,contact us