മമ്മൂട്ടി കത്തി നിന്ന കാലം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ, വീണ്ടും ചർച്ചയായി രാജമാണിക്യവും മായാവിയും

മോഹൻലാൽ ചിത്രങ്ങളായ ഹലോ, ഛോട്ടാ മുംബൈ, നേരം തുടങ്ങിയ സിനിമകൾ ഉണ്ടായിരുന്നിട്ടും മമ്മൂട്ടിയുടെ രാജമാണിക്യവും മായാവിയും ബോക്സ്ഓഫീസിൽ വമ്പൻ വിജയങ്ങൾ ആയിരുന്നു നേടിയിരുന്നത്

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടനാണ് മമ്മൂട്ടി. ബോക്സ് ഓഫീസിൽ നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാൽ - മമ്മൂട്ടി ഫാൻ ഫൈറ്റുകൾ സോഷ്യൽ മീഡിയയിൽ സ്ഥിരമായ കാഴ്ചയാണ്. ഇപ്പോഴിതാ മമ്മൂട്ടി കത്തി നിന്ന കാലം ഓർമിപ്പിക്കുകയാണ് ആരാധകർ. മോഹൻലാൽ ചിത്രങ്ങളായ ഹലോ, ഛോട്ടാ മുംബൈ, നേരം തുടങ്ങിയ സിനിമകൾ ഉണ്ടായിരുന്നിട്ടും മമ്മൂട്ടിയുടെ രാജമാണിക്യവും മായാവിയും ബോക്സ്ഓഫീസിൽ വമ്പൻ വിജയങ്ങൾ ആയിരുന്നു നേടിയിരുന്നത്.

2005 - 2007 വർഷത്തിലെ മമ്മൂട്ടിയുടെ സിനിമകളെയാണ് ആരാധകർ ഇപ്പോൾ ഓർമിപ്പിക്കുന്നത്. ഇരു സിനിമകളും വീണ്ടും തിയേറ്ററിൽ കാണാനുള്ള ആകാംക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്. അൻവർ റഷീദിന്റെ ആദ്യ സംവിധാനമായിരുന്നു രാജമാണിക്യം. 2005 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായിരുന്നു രാജമാണിക്യം . 25 കോടിയോളം സിനിമ നടിയെന്നാണ് റിപ്പോർട്ടുകൾ. റാഫി മെക്കാർട്ടിൻ കൂട്ടുക്കെട്ടിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് മായാവി. സിനിമയും വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

എങ്ങനെ തൂക്കി എന്നതിൽ അല്ല.. എവിടുന്ന് തൂക്കി എന്നതിൽ നിന്ന് ആണ് റേഞ്ച് മനസ്സിലാകുന്നത് 🔥..ഇത്രെയും വൻ പടങ്ങൾ വന്ന വർഷം അതും #Mohanlal & #Dileep ന്റെ ഏറ്റവും best പടങ്ങൾ വന്ന വർഷം എല്ലാത്തിനെയും തൂക്കി IH&Yr Topper🥶🔥ഒരേയൊരു രാജമാണിക്യം 👑#Mammootty Stardom prime Time📈 pic.twitter.com/GhdzRFvTZ2

Similar Pose "🙏" , Different Characters.. Result -- Year Topper🔥!! When Each Year Filled with Entertainer's and #Mammootty Films Dominate in BO ❤️‍🔥Sad to See Nowadays he is not pulling that much crowd.. Still, Waiting for a Comeback 🤍💥 pic.twitter.com/zs8mxVTiim

അതേസമയം, മമ്മൂട്ടിയുടെ അമരം സിനിമ റീ റീലിസ് ചെയ്യുന്നുണ്ട്. ക്ഷേ സിനിമയ്ക്ക് കേരളത്തിൽ ഷോ ഇല്ല. ഇന്ത്യ ഒഴികെ ആഗോളവ്യാപകമായി ചിത്രം റീ- റിലീസ് ചെയ്യും. സൈബര്‍ സിസ്റ്റംസ് ഓസ്‌ട്രേലിയ ആണ് ചിത്രം റീ- റിലീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 4K ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസാങ്കേതികവിദ്യയോടെയുമാണ് റീ- റിലീസ് ചെയ്യുന്നത്. സിനിമയുടെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.

നിലവിൽ മഹേഷ് നാരായണന്റെ സെറ്റിലാണ് മമ്മൂട്ടി. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ഇപ്പോൾ ലണ്ടൻ ഷെഡ്യൂളിലാണ്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.

Content Highlights:   Mammootty's films Rajamanikyam and Mayavi talk of social media

To advertise here,contact us