നടി അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്

അവതാരകയായ ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കിട്ടത്

നടി അര്‍ച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. അവതാരകയായ ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത ആരാധകരുമായി പങ്കിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ധന്യ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അര്‍ച്ചനയ്ക്കും റിക്കിനും ആശംസകളുമായി എത്തുന്നത്.

എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തിരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അര്‍ച്ചന പങ്കുവച്ചത്. എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസയും താരം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത പുറത്തുവരുന്നത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016ല്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021ല്‍ പിരിഞ്ഞു. വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് അര്‍ച്ചന കവി.

നീലത്താമര എന്ന സിനിമയിലൂടെയാണ് അര്‍ച്ചന കവി സിനിമയിലേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന ബിഗ് സ്‌ക്രീനിലേക്ക് തിരിച്ച് വരുന്നത്.

Content Highlights: Archana kavi got married

To advertise here,contact us