മോഹൻലാലിനെയും ജയറാമിന്റെയും കുറിച്ച് നടി ഉർവശി. മറ്റു അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് നൽകുന്ന അഭിനേതാക്കൾ ആണ് ജയറാമും മോഹൻലാലും എന്ന് ഉർവശി പറഞ്ഞു. ചില ഹീറോസിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ അവർക്കും മുകളിൽ പോകുന്നോ എന്നൊരു ചിന്ത അവർക്കുണ്ടാകും എന്നാൽ മോഹൻലാലിനും ജയറാമിനും അത്തരം ചിന്തകൾ ഒന്നുമില്ലെന്നും ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ ഏറ്റവും നന്നായി സിങ്ക് ആകുന്ന നായകൻ ജയറാം ആണ്. അദ്ദേഹത്തിനൊപ്പം കോമ്പിനേഷൻ ഉള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ജയറാമിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരു ഗിവ് ആൻഡ് ടേക്ക് എപ്പോഴും ഉണ്ടാകും. മറ്റുള്ള ഹീറോസിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ അവർക്കും മുകളിൽ പോകുന്നോ എന്നൊരു ചിന്ത അവർക്കുണ്ടാകും. മോഹൻലാലിന്റെ സിനിമകളിലും മറ്റു അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് ഉണ്ടാകും. കിലുക്കം പോലുള്ള സിനിമകൾ ഒക്കെ അതിലൂടെ ഉണ്ടായ സിനിമകൾ ആണ്. അതുപോലെ ജയറാമും നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്', ഉർവശിയുടെ വാക്കുകൾ.
മലയാളത്തിലെ എവർഗ്രീൻ കോമ്പോകളാണ് മോഹൻലാൽ-ഉർവശി, ജയറാം-ഉർവശി. നിരവധി സിനിമകളിൽ ഈ കോമ്പോ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്കാരം’ ഉർവശിക്ക് ലഭിച്ചിരുന്നു. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് നടിയ്ക്ക് പുരസ്കാരം. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം കെ എം ധർമന് മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരവും ഇക്കുറി ഉർവശിയ്ക്കാണ്.
Content Highlights: Urvasi about jayaram and Mohanlal