റോസാപ്പൂ കയ്യിൽ തുപ്പാക്കി മാത്രമല്ല ഡാൻസും ഇവിടെ സെറ്റാണ്…; 'കിളിയെ കിളിയെ' ഗാനത്തിന് കിടിലൻ ഡാൻസുമായി വിനീത്

ഇതാണ് ഞങ്ങളുടെ കിളിയെ കിളിയെ എന്ന അടിക്കുറിപ്പോടെയാണ്‌ വിനീത് സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

റോസാപ്പൂ കയ്യിൽ തുപ്പാക്കി മാത്രമല്ല ഡാൻസും ഇവിടെ സെറ്റാണ്…; 'കിളിയെ കിളിയെ' ഗാനത്തിന് കിടിലൻ ഡാൻസുമായി വിനീത്
dot image

നടനും സംവിധായകനുമായ വിനീത് കുമാറിന്റെ ഒരു കിടിലൻ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലോക സിനിമയിലൂടെ വീണ്ടും ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച 'കിളിയെ കിളിയെ' എന്ന ഗാനത്തിനാണ് നടൻ ചുവടുവച്ചത്. ഇതാണ് ഞങ്ങളുടെ കിളിയെ കിളിയെ എന്ന അടിക്കുറിപ്പോടെയാണ്‌ വിനീത് സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ഇയാൾ മറ്റൊരു കുഞ്ചാക്കോ ബോബൻ ആണ്', 'ഇനി ഇയാളാണോ ശരിക്കും നീലി…അന്നും ഇന്നും എന്നും ഒരേപോലെ', 'തനിക്ക് പ്രായമാവാത്തില്ലേടോ?', 'കലക്കി വിനീത് ബ്രോ', എന്നിങ്ങനെ നിരവധി കമന്റിനു വീഡിയോയുടെ താഴെ വരുന്നത്. എല്ലാവരും ഞെട്ടിക്കുന്ന ഡാൻസ് പ്രകടനമാണ് വിനീത് ഈ വീഡിയോയിൽ ചെയ്തിരിക്കുന്നത്. ചെറുപ്പം മുതൽക്കേ ഡാൻസിൽ കഴിവുള്ള വിനീത് ഇടയ്ക്ക് ഇങ്ങനെ ഓരോ ഡാൻസ് റീൽസ് പോസ്റ്റ് ചെയ്യാറുണ്ട്. മൂവ് മെന്റൽ എന്ന ഡാൻസ് സ്റുഡിയോയിലാണ് നടനും കൂടെ രണ്ടു പേരും ഈ നൃത്തച്ചുവട് വെച്ചത്.

അതേസമയം, വിനീത് കുമാർ അഭിനയിച്ച റൈഫിൾ ക്ലബ് എന്ന സിനിമയിലെ കഥാപാത്രത്തിന് ഒരു മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 'റോസാപ്പൂ കയ്യിൽ തുപ്പാക്കി വിളയാടണം' എന്ന ഡയലോഗ് ഭയങ്കര ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ കിടിലൻ ഡാൻസ് നമ്പറുമായി മലയാളികളുടെ മനംകവർന്നിരിക്കുകയാണ് വിനീത് കുമാർ.

Content Highlights: Actor Vineeth kumar shares a dance video went viral

dot image
To advertise here,contact us
dot image