ഒറ്റയടിയ്ക്ക് 16 സിനിമകളോളം പരാജയപ്പെട്ടു, സഹ നടനെക്കാൾ ചെറിയ മുറിയാണ് പിന്നീട് കിട്ടിയത്; അക്ഷയ് കുമാർ

നിങ്ങളുടെ അവസാന സിനിമയുടെ പ്രകടനത്തെ ആശ്രയിച്ച് നിങ്ങളുടെ മുറികളുടെ വലുപ്പം മാറിക്കൊണ്ടേയിരിക്കും

ആരാധകർ ഏറെയുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാർ. നടൻ സിനിമാ രംഗത്ത് 35 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തന്റെ കരിയറിൽ നിരവധി ഉയർച്ച താഴ്ചകളിലൂടെ നടൻ സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു നടൻ പരാജയപ്പെട്ടാൽ അതിനുശേഷം ഇൻഡസ്ട്രി എങ്ങനെ പെരുമാറുന്നുവെന്ന് പറയുകയാണ് അക്ഷയ് കുമാർ. എ ബി പി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. തുടർച്ചയായി 15–16 സിനിമകളോളം പരാജയെപ്പട്ട കാലഘട്ടത്തെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞു. പരാജയങ്ങൾ അദ്ദേഹത്തെ ബാധിച്ചിരുന്നുവെന്നും അത്തരം സമയങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കുകയാണ് പതിവെന്നും അക്ഷയ് കുമാർ പറഞ്ഞു.

'നിങ്ങളുടെ അവസാന സിനിമയുടെ പ്രകടനത്തെ ആശ്രയിച്ച് നിങ്ങളുടെ മുറികളുടെ വലുപ്പം മാറിക്കൊണ്ടേയിരിക്കും. നിങ്ങളുടെ സിനിമ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, നിങ്ങൾക്ക് ഒരു പ്രസിഡൻഷ്യൽ സ്യൂട്ട് ലഭിക്കും, ചിലപ്പോൾ വൈസ് പ്രസിഡൻഷ്യൽ, മറ്റ് ചിലപ്പോൾ ഒരു സാധാരണ മുറി മാത്രം. ഇത് ഇപ്പോൾ എനിക്ക് സംഭവിക്കുന്നില്ല, പക്ഷേ എന്റെ കരിയറിന്റെ തുടക്കത്തിൽ ഞാൻ അത് അനുഭവിച്ചിട്ടുണ്ട്.

ഒരിക്കൽ ഞാൻ രണ്ട് നായകന്മാർക്കൊപ്പം ഒരു സിനിമ ചെയ്യുകയായിരുന്നു. സഹ നടന്റെ പേര് ഞാൻ പറയുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ മുൻ ചിത്രം വിജയിച്ചതിനാൽ, അദ്ദേഹത്തിന് ഒരു വലിയ മുറി ലഭിച്ചു, എനിക്ക് ഒരു ചെറിയ മുറി നൽകി. അദ്ദേഹത്തിന്റെ മുറിയിലേക്ക് നടന്നുകയറി ഞാൻ ചിന്തിച്ചത് ഇപ്പോഴും ഓർക്കുന്നു: 'എന്റെ മുറി എന്തുകൊണ്ട് അത്ര വലുതല്ല?' പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, എന്റെ സിനിമകൾ വിജയിച്ചിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന്.എല്ലാവരുമല്ല, ചില നിർമ്മാതാക്കളാണ് ഇത് ചെയ്തത്,' അക്ഷയ് കുമാർ പറഞ്ഞു.

Content Highlights: Akshay Kumar on the rejections he received early in his career

To advertise here,contact us