അഭിനയം പോലെ തന്നെ യാത്രകളോടും കാറുകളോടും റേസിങ്ങിനോടുമുള്ള നടൻ അജിത്കുമാറിന്റെ ഇഷ്ടം എല്ലാവർക്കും സുപരിചിതമാണ്. സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ച നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുഴുവൻ റേസിങ്ങിൽ ആണ്. ഇപ്പോഴിതാ താൻ മോട്ടോർസ്പോർട്സിൽ പങ്കെടുത്തതിന് പിന്നാലെ തന്റെ ആരാധകർ ഈ കായിക ഇന്നത്തെ ഏറ്റെടുത്ത തുടങ്ങിയെന്നും അതുപോലെ തന്റെ അടുത്ത ലക്ഷ്യം ട്രാക്കിൽ ഇനി ഇന്ത്യൻ സിനിമയെ പ്രമോട്ട് ചെയ്യുമെന്നും അജിത് പറഞ്ഞു.
'ഇന്ത്യയിൽ അത്രയ്ക്ക് വലിയ പ്രചാരമില്ല ഒന്നായിരുന്നു മോട്ടോർ സ്പോർട്സ്. ഞാൻ ഇതിൽ പങ്കെടുത്തതിന് പിന്നാലെ തമിഴ്നാട്ടിലും പുറത്തും എന്റെ ആരാധകർ ഈ കായിക ഇന്നത്തെ അറിഞ്ഞും പ്രചരിപ്പിച്ചും തുടങ്ങി. അത് ഒരു നല്ല സൂചനയാണ്. ഇനി വരുന്ന റേസുകളിൽ ഞാൻ ഇന്ത്യൻ സിനിമയെ പ്രമോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. എന്റെ കാറിൽ ഇന്ത്യൻ സിനിമയുടെ എംപ്ലം വെക്കും.
ഇന്ത്യയിലെ ക്ലാസിക് സിനിമകളെയെല്ലാം ലോകം മുഴുവൻ അറിയിക്കുക എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്. കാരണം, സ്പോർട്സും സിനിമയും ആളുകളക്ക് വളരെ പ്രിയപ്പെട്ടതാണ്. കോവിഡ് സമയത് പലരും ജീവിതത്തിലേക്ക് തിരിച്ചെത്താൻ കാരണം ഇത് രണ്ടുമാണ്. റേസിന്റെ ഇടവേളയിലും പ്രാക്ടീസ് ഇടയിൽ എല്ലാം മറ്റു റൈഡേഴ്സ് എന്നോട് സംസാരിക്കാൻ വരാറുണ്ട്. അപ്പോൾ സിനിമകളെക്കുറിച്ച് അറിയാൻ അവർ താല്പര്യം കാണിച്ചിട്ടുണ്ട്. കമന്റർമാരും ഇന്ത്യൻ സിനിമകൾ റഫർ ചെയുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഭാഷയുടെ അതിർവരമ്പുകൾ മായുന്നു എന്ന സൂചനയാണ് നൽകുന്നത്,'അജിത് പറഞ്ഞു.
ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.
Content Highlights: Ajith Kumar says he will promote Indian cinema