ആമിർ ഖാൻ കൂലിയെ തള്ളി പറഞ്ഞോ?; പ്രചരിക്കുന്നത് വ്യാജ വാർത്തയോ?

കൂലി സിനിമ ചെയ്തത് വലിയ തെറ്റായി പോയെന്ന് ആമിർ ഖാൻ പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആർട്ടിക്കിളിൽ പറയുന്നത്

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് സിനിമ ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയെ ട്രോളുകളാണ് സിനിമയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. രജനികാന്തിനെയും ആമിർ ഖാനെയും റാേസ്റ്റ് ചെയ്യുന്ന ട്രോളുകളും എത്തുന്നുണ്ട്. സിനിമയിലെ ക്ലൈമാക്സ് സീനാണ് ഏറെ വിമർശിക്കപ്പെടുന്നത്. തുടർന്ന് കൂലിയെ ആമിർ ഖാൻ തള്ളി പറഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്ത വ്യാജമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ബോളി ബസ് എന്ന മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ ആർട്ടിക്കിൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. കൂലി ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും തനിക്ക് കുറ്റബോധമുണ്ടെന്നുമാണ് ആർട്ടിക്കിളിൽ ആമിര്‍ ഖാന്‍ പറയുന്നത്. 'രജനി സാബിന് വേണ്ടിയാണ് ഞാന്‍ അതിഥി വേഷം ചെയ്യാന്‍ തയ്യാറായത്. സത്യത്തില്‍ എന്താണ് എന്റെ കഥാപാത്രമെന്ന് ഇപ്പോഴും മനസിലായിട്ടില്ല. നടന്നു വന്നു, ഒന്നോ രണ്ടോ ലൈന്‍ പറഞ്ഞു, അപ്രതക്ഷ്യനായി എന്നാണ് തോന്നിയത്. ഒരു അര്‍ത്ഥവുമില്ല. അതിന് പിന്നില്‍ ഒരു ചിന്തയുമില്ല. വളരെ മോശമായി എഴുതിയ കഥാപാത്രമാണ്,' ആമിർ പറഞ്ഞു.

'ഞാന്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. ഫൈനല്‍ പ്രൊഡക്ട് എന്തായിരിക്കുമെന്ന് അറിയില്ലായിരുന്നു. രസകരമായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. ഇത്രയും ട്രോള്‍ നേരിടേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷെ എന്തുകൊണ്ടാണ് ആളുകള്‍ നിരാശരായത് എന്ന് മനസിലാക്കുന്നു. സീന്‍ വര്‍ക്കായില്ല, അത്രയേയുള്ളൂ. അതൊരു വലിയ തെറ്റായിരുന്നു. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധിക്കും,' ആമിർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ പത്ര കട്ടിങ് ഇപ്പോഴും ഒറിജിനൽ ആണോ എന്ന സംശയവും ആരാധകർ പങ്കുവെക്കുന്നുണ്ട്. ഇതിൽ സ്ഥിരീകരണം ഒന്നും തന്നെ ഇല്ല. ഇത് ഫേക്ക് എന്നാണ് സോഷ്യൽ മീഡിയയിൽ തന്നെ നിരധിപേർ കമന്റ് ചെയ്തിരിക്കുന്നത്. ആമിർ ഖാൻ ഇത്തരത്തിൽ ഒരു അഭിമുഖത്തിലും പറഞ്ഞതായും വിവരങ്ങൾ ഇല്ല.

#AmirKhan About #Coolie !! pic.twitter.com/sXDWHeeI53

ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

#AamirKhan speaks about his insignificant role in Rajinikanth's #Coolie and criticism."Itna reaction milega, socha nahi tha", says the legendary star.#CoolieThePowerHouse was released on August 14th and bombed in the box office. His cameo was panned by audience and critics. pic.twitter.com/ygqwOoFKLj

സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കൂലിയിൽ അക്രമാസക്തമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാൽ മുതിർന്നവർ മാത്രമേ കാണാൻ പാടുള്ളൂ എന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി വി തമിഴ്‌സെൽവിയുടെ ബെഞ്ചിനു മുൻപാകെ അറിയിച്ചു.

Content Highlights:  Aamir Khan says making the movie Coolie was a big mistake

To advertise here,contact us