ട്രാൻസ്‌ജെൻഡർ വേഷം ചെയ്യണമെന്നുണ്ട്, മമ്മൂക്കയെ ആക്‌സെപ്റ്റ് ചെയ്തില്ലേ, I AM WAITING: ആഗ്രഹം പങ്കുവെച്ച് ശോഭന

'ഒന്ന് രണ്ട് തിരക്കഥാകൃത്തുക്കളോട് ചോദിച്ചു, അങ്ങനെയൊന്നും ആക്‌സെപ്റ്റ് ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു'

ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ശോഭന. തിരക്കഥാകൃത്തുക്കളോട് സംസാരിച്ചുവെന്നും അത്തരമൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും ശോഭന പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിന് നല്‍കിയ ഓണം സ്‌പെഷ്യല്‍ അഭിമുഖം 'ഓണശോഭയില്‍' എന്ന പരിപാടിയിലായിരുന്നു ശോഭന ആഗ്രഹം പങ്കുവെച്ചത്.

'എനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യണമെന്നുണ്ട്. ഒന്നു രണ്ട് തിരക്കഥാകൃത്തുക്കളോട് ചോദിച്ചു. അങ്ങനെയൊന്നും ആക്‌സപ്റ്റ് ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. മമ്മൂക്കയെ ആക്‌സപറ്റ് ചെയ്തില്ലെയെന്ന് ഞാന്‍ ചോദിച്ചു. ഐ ആം വെയ്റ്റിങ്. അങ്ങനെയൊരു വേഷം വരുമ്പോള്‍ രൂപത്തില്‍ മാറ്റം ചെയ്യണം. ഇത് വലിയ വെല്ലുവിളിയാണ്. അത് ചെയ്യണം', ശോഭന പറഞ്ഞു.

മമ്മൂട്ടിയുടെ കാതല്‍ ദ കോര്‍ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായവും ശോഭന പങ്കുവെച്ചു. മമ്മൂക്ക ഫൻ്റാസ്റ്റിക് നടനാണെന്നും അതുകൊണ്ട് മമ്മൂക്കയുടെ സിനിമയില്‍ എന്താണ് അത്ഭുതമെന്നും ശോഭന പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ റോള്‍ ചെയ്തു. അതാണ് ഒരു ആക്ടറിന്റെ ജോലിയെന്നും മമ്മൂട്ടിയുടെ ഹോമോസെക്ഷ്വല്‍ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ശോഭന മറുപടി നല്‍കി.

ഘട്ടംഘട്ടമായാണ് പരിണാമങ്ങള്‍ എല്ലാത്തിലും ഉണ്ടാകുകയെന്നും ശോഭന പറഞ്ഞു. 'നമ്മള്‍ ചെയ്ത 80,90 കാലഘട്ടങ്ങളില്‍ മമ്മൂട്ടിക്ക, ലാല്‍ ജി ചെയ്ത പിരീഡുകളാണ് ഗോള്‍ഡന്‍ പിരീഡ്. എല്ലാ ജനറേഷനിലും മാറ്റങ്ങള്‍ വരുത്തണമല്ലോ. ഞാന്‍ ചെയ്ത സിനിമകളെല്ലാം മനോഹരമായിരുന്നു. ചെറിയ കുട്ടിയായും, വലിയ ആളായും സിനിമകള്‍ ചെയ്തു. ഇന്ന് എല്ലാം പുതിയ സിനിമകളെന്ന് പറയില്ല. ഒരുപാട് കോമഡി സിനിമകളുണ്ട്. ഒരുപോലെ വരുന്ന സിനിമകളുണ്ട്. അത് വലിയതായി ഞാന്‍ കാണില്ല', ശോഭന പറഞ്ഞു.

Content Highlights: Shobana about her desire to do transgender character and about Mammootty role in Kaathal

To advertise here,contact us