'മേനേ പ്യാര്‍ കിയ' ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററുകളില്‍

മന്ദാകിനി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസിലുദീന്‍ രചിച്ചു സംവിധാനം ചെയ്ത 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ടിക്കറ്റ് ന്യൂ, ബുക്ക് മൈ ഷോ, പേ ടിഎം, ഡിസ്ട്രിക്റ്റ് എന്നീ ഓണ്‍ലൈന്‍ ടിക്കറ്റു ബുക്കിംഗ് ആപ്പുകള്‍ വഴി ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാം.

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ആക്ഷന്‍, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലര്‍ ഘടകങ്ങള്‍ എന്നിവ കൃത്യമായി കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ഫീലാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ ആരംഭിച്ചു ത്രില്ലര്‍ പശ്ചാത്തലത്തിലേക്കെത്തുന്ന ചിത്രമാണിതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

പ്രേക്ഷകരെ ആദ്യാവസാനം ഏറെ രസിപ്പിക്കുന്ന ഒരു ഫെസ്റ്റിവല്‍ എന്റര്‍ടൈനറായി ചിത്രം മാറുമെന്ന പ്രതീക്ഷയാണ് ടീസറും, ഇതിനോടകം പുറത്തു വന്ന ഗാനങ്ങളും സമ്മാനിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ 'ജൂണ്‍ പോയാല്‍ ജൂലൈ' എന്ന ഗാനവും 'മനോഹരി' എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മുറ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണിത്. സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ബിബിന്‍ പെരുമ്പിള്ളി, ത്രികണ്ണന്‍, മൈം ഗോപി, ബോക്‌സര്‍ ദീന, ജനാര്‍ദ്ദനന്‍, ജഗദീഷ് ജിവി റെക്‌സ്, എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകനായ ഫൈസല്‍, BLKFZL എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഡോണ്‍പോള്‍ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനു നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്‌സണ്‍, പ്രൊജക്റ്റ് ഡിസൈനര്‍-സൗമ്യത വര്‍മ്മ, ഡിഐ- ബിലാല്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ മോഹന്‍, ഷിഹാന്‍ മുഹമ്മദ്, വിഷ്ണു രവി, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-വിനോദ് വേണുഗോപാല്‍, ആന്റണി കുട്ടമ്പുഴ, ഡിസൈന്‍-യെല്ലോ ടൂത്സ്, വിതരണം- സ്പയര്‍ പ്രൊഡക്ഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ്-പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റെര്‍റ്റൈന്മെന്റ്‌സ്, പിആര്‍ഒ-എ എസ് ദിനേശ്,ശബരി.

Content Highlights: Maine Pyar Kiya advance ticket booking started

To advertise here,contact us