എന്തായിത് വിശാലിന്റെ കെജിഎഫോ?; രവി അറസു ചിത്രം മകുടത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്

ജില്ല, കീർത്തിചക്ര, തിരുപ്പാച്ചി തുടങ്ങി നിരവധി ഹിറ്റ് തമിഴ്, മലയാളം സിനിമകൾ നിർമിച്ച സൂപ്പർ ഗുഡ് ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്.

ആരാധകർ ഏറെ കാത്തിരുന്ന വിശാൽ ചിത്രം മകുടത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ഒരു ഹാർബറിന്റെ രാജാവായി വെള്ള നിറത്തിലുള്ള കോട്ട് അണിഞ്ഞ് പുറംതിരിഞ്ഞ് നിൽക്കുന്ന വിശാലിനെയാണ് ടീസറിൽ കാണാൻ കഴിയുന്നത്. അഥർവയെ നായകനാക്കി ഒരുക്കിയ 'ഈട്ടി' എന്ന സിനിമയൊരുക്കിയ രവി അരശ് ആണ് പുതിയ വിശാൽ ചിത്രമൊരുക്കുന്നത്.

ജില്ല, കീർത്തിചക്ര, തിരുപ്പാച്ചി തുടങ്ങി നിരവധി ഹിറ്റ് തമിഴ്, മലയാളം സിനിമകൾ നിർമിച്ച സൂപ്പർ ഗുഡ് ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-ാമത് സിനിമയാണിത്. മുൻപ് വിശാൽ 35 എന്ന് പറഞ്ഞിരുന്ന ചിത്രത്തിന് ഇപ്പോഴാണ് ഒരു ടൈറ്റിൽ അണിയറപ്രവർത്തകർ നൽകിയത്. മകുടത്തിന്റെ രണ്ടാമത് ഷെഡ്യൂൾ ഇപ്പോൾ ഊട്ടിയിൽ ഷൂട്ടിംഗ് നടക്കുകയാണ്.

ദുഷാര വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ അഞ്ജലി, യോഗി ബാബു എന്നിവരും മകുടത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. വിശാലിന്റെ മാർക്ക് ആന്റണിയുടെ സംഗീത സംവിധാനം നിർവഹിച്ച ജി വി പ്രകാശ് തന്നെയാണ് മകുടത്തിന്റെയും സംഗീതം. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ശ്രീകാന്ത് എൻബി നിർവഹിക്കുന്നു. ചെന്നൈയിൽ 45 ദിവസം നീണ്ട ആദ്യ ഷെഡ്യൂൾ പൂർത്തിയായ ശേഷമാണ് ടീസർ പുറത്തിറങ്ങിയത്.

Content Highlights: Vishal Starrer new ovie Makudam teaser out

To advertise here,contact us