വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് തലൈവൻ തലൈവി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്.
സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതിയുടെ രണ്ടാമത്തെ 100 കോടി സിനിമയാണിത്. കഴിഞ്ഞ ദിവസം സിനിമ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. എന്നാൽ സ്ട്രീമിങ്ങിന് പിന്നാലെ കടുത്ത വിമർശനങ്ങളും ട്രോളുകളുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ കഥയ്ക്കും പ്രകടനങ്ങൾക്കും വിമർശനം ലഭിക്കുന്നുണ്ട്. ചിത്രത്തിൽ വിജയ് സേതുപതിയുടേത് മോശം പ്രകടനമാണെന്നും നടന്റെ ഏറ്റവും മോശം പെർഫോമൻസ് ആണ് സിനിമയിലേതെന്നാണ് കമന്റുകൾ.
ഒരു സ്കിറ്റ് പോലെയാണ് സിനിമ അനുഭവപ്പെടുന്നതെന്നും ഈ ചിത്രം എങ്ങനെ തിയേറ്ററിൽ വിജയിച്ചെന്നുമാണ് മറ്റു ചിലർ പങ്കുവെക്കുന്ന അഭിപ്രായം. വളരെ ടോക്സിക് ആയ കഥയാണ് ചിത്രത്തിന്റേതെന്നും മുൻ പാണ്ഡിരാജ് സിനിമകളെപ്പോലെ ഒരു മാറ്റവുമില്ലാത്ത കഥാപരിസരമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. ലോകത്താകമാനം ആയിരത്തിലധികം സ്ക്രീനുകളിൽ ആണ് സിനിമ പുറത്തിറങ്ങിയത്. തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ.
Families’ favourite #ThalaivanThalaivii marks 100 CR worldwide gross with your endless love & support ❤️🫶@VijaySethuOffl @MenenNithya @pandiraaj_dir @iYogiBabu@Music_Santhosh @SathyaJyothi @Lyricist_Vivek @thinkmusicindia @studio9_suresh@Roshni_offl @kaaliactor @MynaNandhini… pic.twitter.com/VdDkK7opoL
സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ 'എതർക്കും തുനിന്തവൻ' എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlights: Thalaivan Thalaivii crossed 100 crores from box office