ലിയോ 600 കോടി ഒന്നും നേടിയില്ല, കണക്കുകൾ പെരുപ്പിച്ച് കാണിച്ചതോ? സോഷ്യൽ മീഡിയയിൽ വൈറലായി ഇൻകംടാക്സ് രേഖ

വാരിസ് 300 കോടിയലധികം നേടിയെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാലത് ശരിയല്ലെന്ന് പിന്നീട് നിര്‍മാതാവ് തന്നെ തുറന്നു പറയുകയായിരുന്നു

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. 600 കോടിയിലധികം ചിത്രം നേടിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഈ കണക്കുകൾ തെറ്റാണെന്ന് കാണിക്കുന്ന വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സിനിമയുട മൊത്തം റവന്യുവായി നിര്‍മാതാക്കള്‍ സര്‍മപ്പിച്ച രേഖയില്‍ പറയുന്നത് 404 കോടിയാണ്. തിയേറ്ററില്‍ നിന്നും നേടിയതാകട്ടെ 240 കോടിയുമെന്നാണ് കണക്കുകള്‍ പറയുന്നത്. 500 കോടിയും 600 കോടിയും സിനിമ നേടി എന്ന കണക്കുകൾ വ്യാജമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 200 കോടിയോളം സിനിമയുടെ നിർമാതാക്കൾ പെരുപ്പിച്ച് കാണിച്ചുവെന്നും ആരോപണമുണ്ട്. നേരത്തെ വിജയ്‌യുടെ തന്നെ ചിത്രം വാരിസിന്റെ കളക്ഷനെ സംബന്ധിച്ചും ആരോപണം ഉണ്ടായിരുന്നു. വാരിസ് 300 കോടിയലധികം നേടിയെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാലിത് ശരിയല്ലെന്ന് പിന്നീട് നിര്‍മാതാവ് തന്നെ തുറന്നു പറയുകയായിരുന്നു.

ഇപ്പോൾ ലോകേഷ് - രജനി കൂട്ടുകെട്ടിലെത്തിയ കൂലി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 400 കോടിക്കടുത്ത് കൂലിയും കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതും ഒരുപക്ഷെ സത്യമായിരിക്കില്ലെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. അടുത്തിടെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡ് സംവിധായകൻ ലോകേഷ് സ്വന്തമാക്കിയിരുന്നു. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. കൂടാതെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആരാധകരെ സൃഷ്‌ടിച്ച സംവിധായകനും ലോകേഷ് തന്നെയാകും.

Content Highlights:  Income Tax records reveal that Leo movie's collection figures are fake

To advertise here,contact us