'ലോക പോലൊരു കഥ നിർമ്മിക്കാൻ ദുൽഖർ സൽമാൻ തയ്യാറായത് വലിയ കാര്യം'; അരുൺ കുര്യൻ

നിർമാതാവ് എന്ന നിലയിൽ ദുൽഖർ സൽമാൻ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അരുൺ കുര്യൻ.

സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് ദുൽഖർ സൽമാനെന്ന് നടൻ അരുൺ കുര്യൻ. ലോക പോലെയൊരു കഥ നിർമ്മിക്കാൻ ദുൽഖർ തയ്യാറായത് തന്നെ വലിയ കാര്യമെന്നും ഈ ചിത്രത്തിന് വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. നിർമാതാവ് എന്ന നിലയിൽ ദുൽഖർ സൽമാൻ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അരുൺ കുര്യൻ. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ചന്തു ഇക്കാര്യം പറഞ്ഞത്.

'ഒരു ബ്രാൻഡ് വാല്യൂ ഉള്ള പ്രൊഡക്ഷൻ കമ്പനി ആണ് ദുൽഖറിന്റെ വേഫറർ ഫിലിംസ്. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ആൾകൂടിയാണ് ദുൽഖർ. ഇതുപോലെ ഒരു വിഷയം സിനിമയാക്കി നിർമ്മിക്കാൻ ദുൽഖർ തയ്യാറായത് തന്നെ വലിയ കാര്യം. ഇതൊരു എക്സ്പിരിമെന്റ് സിനിമ ആണ് അപ്പോൾ അതിന്റെതായ വെല്ലുവിളികൾ ഉണ്ട്', അരുൺ കുര്യൻ പറഞ്ഞു.

അതേസമയം, ചന്തുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ലോക ആണ്. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Content Highlights: Arun Kurian says Dulquer salman was ready to produce loka

To advertise here,contact us