നമ്മളെല്ലാവരും ബൈസെക്ഷ്വലാണ്, എംപി ഡിംപിള്‍ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ട്: സ്വരാ ഭാസ്കർ

നടിക്ക് ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഡിപിംള്‍ യാദവ് എന്നായിരുന്നു സ്വരയുടെ മറുപടി

രാഞ്ജന, തനു വെഡ്സ് മനു തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് സ്വരാ ഭാസ്കർ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. മനുഷ്യരെല്ലാം ബൈസെക്ഷ്വൽ ആണെന്നും എതിര്‍ലിംഗത്തോടുള്ള ലൈംഗിക താത്പര്യം നമ്മളിൽ അടിച്ചേൽപ്പിക്കപ്പെട്ട ആശയമാണെന്നും നടി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു.

'നമ്മളെല്ലാവരും ബൈസെക്ഷ്വലാണ്. എന്നാല്‍, എതിര്‍ലിംഗത്തോടുള്ള ലൈംഗിക താത്പര്യമെന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി സാംസ്‌കാരികമായി നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആശയമാണ്. കാരണം, മനുഷ്യവംശം നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ അത് ഒരു സാമൂഹിക നിയമമായി മാറുകയായിരുന്നു', സ്വരാ ഭാസ്കറിന്റെ വാക്കുകൾ.

നടിക്ക് ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഡിപിംള്‍ യാദവ് എന്നായിരുന്നു സ്വരയുടെ മറുപടി. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള അഭിമുഖത്തിലാണ് സ്വരാ ഭാസ്‌കര്‍ മനസുതുറന്നത്. മധോലാൽ കീപ് വാക്കിംഗ് എന്ന സിനിമയിലൂടെയാണ് സ്വരാ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് ഗുസാരിഷ്, നിൽ ബാറ്റി സന്നാറ്റ, തനു വെഡ്സ് മനു റിട്ടേൺസ്‌ എന്നീ സിനിമകളിൽ സ്വരാ വേഷമിട്ടിട്ടിരുന്നു.

Content Highlights: We are all bisexual says Swara bhaskar

To advertise here,contact us