'എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം'; ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി

എഴുത്തുകാരനും റേഡിയോ ജോക്കിയും മാത്രമല്ല ജോസഫ് കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി. സോഷ്യൽ മീഡിയയിലൂടെയാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹമെന്നും വേണ്ടപ്പെട്ടവർ മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുള്ളുവെന്നും ജോസഫ് കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചാണ് ജോസഫ് ഇക്കാര്യങ്ങൾ കുറിച്ചത്.

'ഇന്ന് ഞങ്ങൾ വിവാഹിതരായി, വധുവിന്റെ പേര് ആൻ. എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം', ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

എഴുത്തുകാരനും റേഡിയോ ജോക്കിയും മാത്രമല്ല ജോസഫ് കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ ഒരു നല്ല വേഷം ചെയ്തിരുന്നു. കൂടാതെ ഇൻസ്റ്റാഗ്രാമിൽ 1 മില്യണിൽ അധികം ആളുകൾ പിന്തുടരുന്ന വ്യക്തികൂടിയാണ്.

Content Highlights: Joseph Annamkutty Jose Got Married

To advertise here,contact us