ടൈഗർ ഷ്രോഫിനെ നായകനാക്കി 2016 ൽ പുറത്തിറങ്ങിയ സിനിമയാണ് ബാഗി. വൻ വിജയമായ സിനിമയ്ക്ക് തുടർന്ന് മൂന്ന് ഭാഗങ്ങളുണ്ടായി. ഇപ്പോഴിതാ സിനിമയുടെ നാലാം ഭാഗം ഒരുങ്ങുകയാണ്. ബാഗി 4 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റിലീസിന് പിന്നലെ വമ്പൻ ട്രോളുകളാണ് ടീസറിന് ലഭിക്കുന്നത്. വയലൻസ് നിറഞ്ഞ ടീസർ രൺബീർ കപൂർ ചിത്രം അനിമലിൻ്റെയും ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെയും കോപ്പി പോലെ തോന്നുന്നു എന്നാണ് പ്രധാന വിമർശനം.
Violence is the new cringe Humans being chopped like veggies do not look cool anymore, especially when it is forced#Baaghi4 teaser is a perfect example of forced violence 👎👎pic.twitter.com/vbF5CPxE1N
വയലൻസ് അമിതമായി കുത്തികയറ്റുന്നത് ഇപ്പോൾ ക്രിഞ്ച് ആയി തോന്നെന്നും അനിമലിനെ അനുകരിക്കാനാണ് ഇപ്പോൾ എല്ലാ സിനിമകളും ശ്രമിക്കുന്നതെന്നും കമന്റുകൾ ഉയരുന്നുണ്ട്. മോശം സിനിമകൾ പുറത്തുവന്നിട്ടും എന്തുകൊണ്ടാണ് ബാഗി സീരീസ് അവസാനിപ്പിക്കാത്തത് എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ടീസറിലെ ടൈഗർ ഷ്രോഫിന്റെയും സഞ്ജയ് ദത്തിന്റെയും പ്രകടനനങ്ങൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്. ടീസർ മുഴുവൻ മീം മെറ്റീരിയൽ ആയി ആണ് അനുഭവപ്പെടുന്നതെന്നും വയലൻസ് സിനിമകളിൽ നിന്ന് ബോളിവുഡ് ബ്രേക്ക് എടുക്കണം എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.
Cheap Copy of Animal #Baaghi4 pic.twitter.com/kDvBLxamYi
Nice Try #Baaghi4 But You Can’t be HIM!There’s 1 RANBIR KAPOOR and Only 1 SANDEEP REDDY VANGA! pic.twitter.com/wAQTP4EKzj
സഞ്ജയ് ദത്ത്, ഹർനാസ് സന്ധു, സോനം ബജ്വ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. എ ഹർഷ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാജിദ് നദിയാദ്വാ ആണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നതും ചിത്രം നിർമിക്കുന്നതും. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. 2020 ലാണ് അവസാനത്തെ ബാഗി സിനിമ പുറത്തിറങ്ങിയത്. ടൈഗർ ഷ്രോഫിനൊപ്പം റിതേഷ് ദേശ്മുഖ്, ശ്രദ്ധ കപൂർ, അങ്കിത ലോഖണ്ഡേ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 137 കോടിയാണ് സിനിമ നേടിയത്.
Content Highlights: Tiger Shroff film Baghi 4 teaser gets trolled