ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര നല്ല പ്രതികരണങ്ങളോടെ തിയേറ്ററിൽ മികച്ച നേട്ടമാണ് കാഴ്ചവെച്ചത്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. സിനിമയുടെ ഒടിടി സ്ട്രീമിങ് തീയതി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ജൂൺ 18 മുതൽ കുബേര ഒടിടിയിൽ ലഭ്യമാകും. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് കുബേര സ്ട്രീമിങ്ങിനൊരുങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നെ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല് റിപ്പോര്ട്ട്. ചിത്രത്തിന് തെലുങ്കിലും ഓവർസീസ് മാർക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോൾ തമിഴിൽ കളക്ഷനിൽ പിന്നോട്ടുപോയി. കേരളത്തിലും ചിത്രത്തിന് ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
a simple man, and the not so simple journey of his redemption arc ✨#KuberaaOnPrime, July 18@dhanushkraja KING @iamnagarjuna @iamRashmika @jimSarbh @sekharkammula @ThisIsDSP @mynameisraahul @AdityaMusic @KuberaaTheMovie @SVCLLP @amigoscreation pic.twitter.com/lVCjhi6YO4
ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. ഈ വർഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച കുബേര അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.
Content Highlights: Kuberaa OTT streaming date announced