'അയാള്‍ എന്റെ വിവാഹദിനം നശിപ്പിച്ചു'; പാകിസ്താന്‍ മുന്‍ ക്രിക്കറ്ററെ കുറിച്ചുള്ള ഓർമ പങ്കിട്ട് ആമിർ ഖാന്‍

ഓണ്‍ലൈന്‍ ന്യൂസ് പ്ലാറ്റ്‌ഫോമായ ലാലന്‍ടോപ്പിലെ ഒരു അഭിമുഖത്തിനിടയിലായിരുന്നു വിവാഹദിനത്തിലെ തമാശ ആമിർ തുറന്നുപറഞ്ഞത്

ക്രിക്കറ്റും ബോളിവുഡും തമ്മില്‍ ഒഴിച്ചുരകൂടാനാവാത്ത ഒരു ബന്ധമുണ്ടെന്ന് തന്നെ പറയാം. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി - ശര്‍മിള ടാഗോര്‍, വിരാട് - അനുഷ്‌ക, കെഎല്‍ രാഹുല്‍ - ആദിത്യ ഷെട്ടി ഇവരെല്ലാം ക്രിക്കറ്റ് ബോളിവുഡ് ദമ്പതിമാരാണ്. ഷാരൂഖ് ഖാന്‍, പ്രീതി സിന്റ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്ക് സ്വന്തമായി ക്രിക്കറ്റ് ടീം വരെയുണ്ട്. പല സെലിബ്രിറ്റികളെയും വമ്പന്‍ മാച്ചുകള്‍ കാണാനായി എത്തുന്നതും സ്ഥിരം കാഴ്ചയാണ്. ആമിര്‍ ഖാനും ഇതിലൊരാളാണ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ച വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും 2011 വേള്‍ഡ്ക്കപ്പ് മത്സരത്തില്‍ ഇന്ത്യ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഫൈനല്‍ വിജയിച്ച കളി കാണാനും ആമിര്‍ എത്തിയിരുന്നു.

ഇപ്പോള്‍ ഓണ്‍ലൈന്‍ ന്യൂസ് പ്ലാറ്റ്‌ഫോമായ ലാലന്‍ടോപ്പിലെ ഒരു അഭിമുഖത്തിനിടയില്‍ ആമിര്‍ ഒരു സംഭവം തുറന്ന് പറഞ്ഞതാണ് ചിലരിലെങ്കിലും ചിരി പടര്‍ത്തിയത്. മാതാപിതാക്കളെ അറിയിക്കാതെ ആമിറും റീനയും വിവാഹിതരായ അതേ ദിവസമാണ് പാക് ക്രിക്കറ്ററായിരുന്ന ജാവേദ് മിയാന്‍ദാദ് ഷാര്‍ജയില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരം സിക്‌സ് അടിച്ച് ജയിച്ചത്.

'ആരുമറിയാതെ വിവാഹം കഴിച്ചതിന് ശേഷം ടെന്‍ഷനോട് വീട്ടിലെത്തിയെങ്കിലും എല്ലാവരും ക്രിക്കറ്റ് കാണുന്ന തിരക്കിലായതിനാല്‍ ആരും മൈന്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല, ഞാന്‍ വിവാഹിതനായ ദിവസം തന്നെ ഇന്ത്യ മത്സരത്തില്‍ വിജയിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു. അതും പാകിസ്താനെതിരെ, പക്ഷേ മിയാന്‍ദാദ് സിക്‌സറിടച്ചു നമ്മള്‍ തോറ്റു'- ആമിര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മിയാന്‍ദാദിനെ നേരിട്ട് ഒരു ഫ്‌ളൈറ്റില്‍ വച്ച് കണ്ടപ്പോള്‍ നിങ്ങള്‍ ചെയ്തത് ശരിയായില്ലെന്നും നിങ്ങള്‍ സിക്‌സറടിച്ചതോടെ ഡിപ്രഷനിലായതിനാല്‍ എന്റെ വിവാഹം നിങ്ങള്‍ നശിപ്പിച്ചെന്ന് മിയാന്‍ദാദിനോട് പറഞ്ഞെന്നും ആമിര്‍ പറയുന്നുണ്ട്. ജാവേദ് മിയാന്‍ദാദ് പാകിസ്താനില്‍ നിന്നുള്ള മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. 124 ടെസ്റ്റുകളില്‍ നിന്നും 52.57 ആവ്‌റേജില്‍ 8832 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം, 233 ഏകദിന മത്സരങ്ങളില്‍ നിന്നും 41.70 ആവ്‌റേജില്‍ 7381 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.Content Highlight: Aamir Khan told media about how he was depressed on his Wedding day

To advertise here,contact us