എന്റെ സൗബിനെ ഇത് പൊളിച്ചല്ലോ… കൂലിയിൽ പൂജാ ഹെഗ്ഡയെ വെല്ലുന്ന ഡാൻസ്

സൗബിന്റെ ഡാൻസിന് നിറഞ്ഞ കയ്യടികളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്

കോളിവുഡിലെ അടുത്ത സെൻസേഷൻ ആകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന കൂലി കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പക്ഷേ 'മോണിക്ക' എന്ന പാട്ടിൽ ഞെട്ടിച്ചിരിക്കുന്നത് മലയാളികളുടെ സൗബിൻ ഷാഹിർ ആണ്. പൂജാ ഹെഗ്ഡയെ വെല്ലുന്ന ഡാൻസ് സ്റ്റെപ്പുകളാണ് പാട്ടിൽ സൗബിൻ കാഴ്ചവെക്കുന്നത്.

സൗബിന്റെ ഡാൻസിന് നിറഞ്ഞ കയ്യടികളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വിഷ്ണു ഇടവന്റെ വരികൾക്ക് സുബ് ലശിണി, അനിരുദ്ധ് രവിചന്ദർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനത്തിന്‍റെ റാപ് ചെയ്തിരിക്കുന്നത് അസൽ കോലാർ ആണ്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറക്കിയ 'ചികിട്ടു' എന്ന ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഓഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ഏകദേശം 81 കോടി രൂപയ്ക്കാണ് കൂലിയുടെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Content Highlights: coolie movie monica song out now, Soubin receives applause

To advertise here,contact us