
സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയ്ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ കടുത്ത ഭാഷയിൽ വിമർശനം ഉയരുകയാണ്. പോക്സോ കേസ് പ്രതിയും കൊറിയോഗ്രാഫറുമായ ജാനി മാസ്റ്ററുമായി പുതിയ സിനിമയിൽ പ്രവർത്തിക്കുന്നതിനെതിരേയാണ് വിമർശനം. 2024 സെപ്റ്റംബറില് ഒരു പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില് ജാനി മാസ്റ്റര് അറസ്റ്റിലായിരുന്നു. കേസില് അറസ്റ്റിലായതിന് പിന്നാലെ ജാനി മാസ്റ്ററുടെ പേരില് പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരവും റദ്ദാക്കിയിരുന്നു.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലവ് ഇൻഷുറൻസ് കമ്പനി’യുടെ കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ്. ജാനി മാസ്റ്റര് തന്റെ സോഷ്യല് മീഡിയ അക്കൗണ്ടില് വിഘ്നേഷ് ശിവനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില് നിന്നുള്ള ഒരു ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെയാണ് വിമർശനങ്ങൾക്ക് തിരിതെളിയുന്നത്. 'എന്നോടുള്ള കരുതലിനും എനിക്ക് നല്കിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി' എന്നാണ് വിഘ്നേഷിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ജാനി മാസ്റ്റർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിന് 'സ്വീറ്റ് മാസ്റ്റര് ജി' എന്ന് വിഘ്നേഷ് കമന്റും ചെയ്തിരുന്നു.
ഇതിന് പിന്നെലെയാണ് വിഘ്നേഷിനെയും നയന്താരയെയും വിമര്ശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്. ഗായിക ചിന്മയി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. 'പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജാനി ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്നു. ഒരു ജനത എന്ന നിലയിൽ നമ്മൾ 'കഴിവുള്ള' കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു, അവരെ പ്രോത്സാഹിപ്പിക്കുകയും അധികാര സ്ഥാനങ്ങളിൽ നിലനിർത്തുകയും ചെയ്യും, കുറ്റവാളികൾ സ്ത്രീകളെ കൂടുതൽ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നു - 'എനിക്ക് ഒന്നും സംഭവിക്കരുത്.' നമ്മൾ അങ്ങനെയാണ്' ചിന്മയി പറഞ്ഞു.
Jani is out on conditional bail involving a minor’s sexual assault.
— Chinmayi Sripaada (@Chinmayi) July 2, 2025
We as a people seem to love ‘talented’ offenders and will keep promoting them and keeping them in positions of power which the offenders use to harangue the women more - “See nothing will happen to me.”
It is… pic.twitter.com/irXOqZp824
Nayan called herself a self-made woman who knows the struggles of female actors, urged stars to speak out, and thanked those who supported her. Yet she's fine with her husband backing a man accused under POCSO. Why the double standards? #Jani #VigneshShivan pic.twitter.com/Bz1sXpumvq
— Films Spicy (@Films_Spicy) July 2, 2025
'വിഘ്നേഷ് ശിവനോടുള്ള ബഹുമാനം ആളുകൾക്ക് നഷ്ടപ്പെടാൻ ഒരു കാരണമുണ്ട്. ആദ്യം അത് ദിലീപായിരുന്നു. ഇപ്പോൾ അത് ജാനി മാസ്റ്ററാണ്. ആരോപണവിധേയരായ വേട്ടക്കാരെ 'വൈബ്' എന്ന് വിളിക്കുന്നത് തുടരുക, നിങ്ങൾ ആര്ക്കൊപ്പം എന്ന് ഞങ്ങൾക്ക് കൃത്യമായി കാണാൻ കഴിയും -അതിജീവിതകള്ക്കൊപ്പം അല്ല. നയൻതാരയ്ക്ക് അതിൽ സന്തോഷമുണ്ടോ? ' എന്നാണ് മറ്റൊരു എക്സ് യൂസര് കുറിച്ചത്.
ഇതുവരെ ഈ വിഷയത്തിൽ നയന്താരയും വിഘ്നേഷും പ്രതികരണങ്ങൾ ഒന്നും അറിയിച്ചിട്ടില്ല.
Story highlight: New film with POCSO case accused, strong criticism against Nayanthara and Vignesh