ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ മോഹൻലാൽ; പുരസ്കാരം നൽകി കെഎൻ ബാലഗോപാൽ

ജിഎസ്ടി കൃത്യമായി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ മുന്നിൽ മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമനായി നടൻ മോഹൻലാൽ. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ മോഹൻലാലിന് പുരസ്‌കാരം സമ്മാനിച്ചു. നികുതിനൽകുന്നതും രാഷ്ട്രസേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതിപിരിവിന് നിർണായക പങ്കുണ്ടെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.

കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിന്ന്‌ അർഹതപ്പെട്ട ജിഎസ്ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. കൃത്യമായി ജിഎസ്ടി അടയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. മികവുപുലർത്തിയ ജീവനക്കാർക്കും പുരസ്കാരംനൽകി. ജിഎസ്ടി അവബോധത്തിനായി സ്കൂളുകളിൽ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികൾക്ക് മോഹൻലാൽ പുരസ്കാരം സമ്മാനിച്ചു.

Content Highlights: Mohanlal tops list of film stars who pay GST correctly

To advertise here,contact us