കിരാതയായി മോഹൻലാൽ, കൂടെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരൊപ്പം വിഷ്ണു മഞ്ജുവും; കണ്ണപ്പ തിയേറ്ററില്‍

തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലൊക്കെ ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഷ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്

സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ ഇന്ന് ലോകവ്യാപകമായി തിയേറ്ററുകളിക്കെത്തിയിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലൊക്കെ ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഷ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യം ഉൾകൊള്ളുന്ന ചിത്രം ഭക്തിയും ഈശ്വര വിശ്വാസവും പ്രേക്ഷകർക്ക് ഒരുപടി കൂടുതൽ കണ്ണപ്പ എന്ന ദൃശ്യ വിസ്മയമായി പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ്. ഭക്തിയുടെ ആത്മീയമായ ആഴങ്ങളിലേക്കും വൈകാരികമായ ശക്തികളുടെ പ്രതിഭലനത്തിലേക്കുമുള്ള യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന കണ്ണപ്പയിൽ മോഹൻലാൽ, അക്ഷയ്കുമാർ, പ്രഭാസ് തുടങ്ങി വമ്പൻ താരനിരയാണുള്ളത്.

കേരളത്തിൽ ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയേറ്ററുകളിൽ കണ്ണപ്പ ആശിർവാദ് സിനിമാസ് വിതരണത്തിനെത്തിച്ചിട്ടുണ്ട്. ഗംഭീര ചിത്രമാണ് കണ്ണപ്പ എന്നായിരുന്നു റിലീസിന് മുമ്പ് ചിത്രം കണ്ട സൂപ്പർസ്റ്റാർ രജനികാന്തിന്റെ അഭിപ്രായം.

മുകേഷ് കുമാർ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ്. മോഹൻ ബാബുവിൻറെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എൻറർടെയ്ൻമെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്.

മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ജു, മോഹൻ ബാബു എന്നിവർ ചേർന്നാണ് കണ്ണപ്പയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങളുമായി പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറുകയാണ് കേരളത്തിലും. കേരളാ മാർക്കറ്റിംഗ് : ലെനിക്കൊ സൊല്യൂഷൻസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights- Kannappa Movie getting positive response from people

To advertise here,contact us