ആഗോള റീലീസിനൊരുങ്ങി കണ്ണപ്പ; മിഡിൽ ഈസ്റ്റിൽ പ്രചാരണത്തിന് തുടക്കം; ദുബായിൽ ടീസർ ലോഞ്ച് നടന്നു

മിഡിൽ ഈസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി വോക്‌സ് സിനിമാസിൽ സംഘടിപ്പിച്ച പ്രസ് ലോഞ്ച് ചടങ്ങിൽ സിനിമാ താരങ്ങളും മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ബിഗ് ബജറ്റ് സിനിമയായ കണ്ണപ്പയുടെ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ ടീസർ ലോഞ്ച് നടന്നു. മിഡിൽ ഈസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി വോക്‌സ് സിനിമാസിൽ സംഘടിപ്പിച്ച പ്രസ് ലോഞ്ച് ചടങ്ങിൽ സിനിമാ താരങ്ങളും മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന ചിത്രത്തിൽ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: kannappa teaser launched in dubai ahead of global release

To advertise here,contact us