ജനനായകൻ ബാലയ്യ പടത്തിന്റെ റീമേക്ക് തന്നെ?, വിജയ് സിനിമയുടെ ടീസറിന് പിന്നാലെ വൈറലായി ഭഗവന്ത് കേസരിയിലെ സീൻ

ഭഗവന്ത് കേസരിയിലെ സീൻ നിരവധി പേർ എക്സിൽ പങ്കുവെക്കുന്നുണ്ട്

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിനിമയുടെ ടീസർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നേരത്തെ ഈ ചിത്രം ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ടീസറിന് പിന്നാലെ ഈ സംശയങ്ങൾക്ക് കൂടുതൽ ശക്തിയേറുകയാണ്.

ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഈ ടീസറാണ് ജനനായകൻ ഭഗവന്ത് കേസരി റീമേക്ക് ആണെന്ന് ഉറപ്പിക്കുന്നത്. സിനിമയിൽ ഫ്ലാഷ്ബാക്കിൽ വരുന്ന രംഗമാണ് ഇതെന്നും ബാലയ്യ സിനിമയിലും ഇത്തരത്തിൽ ഫ്ലാഷ്ബാക്കിൽ നടൻ പൊലീസ് വേഷത്തിൽ എത്തുന്ന സീൻ ഉണ്ടെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഭഗവന്ത് കേസരിയിലെ സീൻ നിരവധി പേർ എക്സിൽ പങ്കുവെക്കുന്നുണ്ട്. അതേസമയം റീമേക്ക് ആണെങ്കിലും സാരമില്ല എച്ച് വിനോദ് നന്നായി എടുത്താൽ മതിയെന്നാണ് മറ്റൊരു വിഭാഗം കമന്റ് ചെയ്യുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനിൽ റീമേക്ക് ചെയ്യുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭഗവന്ത് കേസരിയിയിലെ 'ഗുഡ് ടച്ച് ബാഡ് ടച്ച്' സീൻ ജനനായകനിൽ റീമേക്ക് ചെയ്യുമെന്നാണ് തെലുഗു 360 റിപ്പോർട്ട് ചെയ്യുന്നത്. വിജയ് ഭഗവന്ത് കേസരി കാണുകയും ഈ രംഗം ഇഷ്ടപ്പെട്ട നടൻ ജനനായകനിൽ ഇത് ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. തുടർന്ന് 4.5 കോടിക്ക് ഈ രംഗത്തിന്റെ റീമേക്ക് അവകാശം ജനനായകൻ ടീം സ്വന്തമാക്കിയതായാണ് സൂചന. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.

#JanaNayaganTheFirstRoarFuels more speculation that film is inspired from #Balayya starrer #BhagavanthKesari .A similar sequence featuring #NBK is getting viral in @X !

It's official now.! 🙏🏻🙃 pic.twitter.com/MTGGwYxBA0

കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.

Content Highlights: Jana Nayagan is a remake of Bhagavanth Kesari says Fans

To advertise here,contact us