ഐ ഷോ സ്പീഡ് എന്ന യൂട്യൂബ് സ്ട്രീമറിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. താരത്തിന്റെ റൊണാള്ഡോ പ്രേമവും
ലോകം ചുറ്റലുമെല്ലാം ഏറെ പ്രശസ്തമാണ്. ഒപ്പം സ്ട്രീമിങ്ങിന് കോടിക്കണക്കിന് കാഴ്ചക്കാരുമുണ്ട്. സ്പീഡിനെ പോലെ തന്നെ സോഷ്യല് മീഡിയയില് ട്രെന്ഡായ മറ്റൊരു ഇന്ഫ്ളുവന്സറാണ് ആഷ്ടണ് ഹാള്.
വ്യത്യസ്തമായ മോണിങ് റൂട്ടിലൂടെയാണ് ആഷ്ടണ് ഹാള് ട്രെന്ഡാകുന്നത്. ഇരുവരും തമ്മില് അടുത്തിടെ ഒരു വാഗ്വാദമുണ്ടായി. ഓട്ടത്തില് തങ്ങളിലാര് ഒന്നാമതെത്തും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ തര്ക്കം.
ഇതിന് പിന്നാലെ ബുധനാഴ്ച ലൈവ് സ്ട്രീമിങ്ങില് ഇരുവരും മത്സരിക്കുകയായിരുന്നു. ആദ്യത്തെ തവണ സ്പീഡ് ജയിച്ചു.
ആഷ്ടൺ വീണെന്ന് പറഞ്ഞ് വീണ്ടും മത്സരിക്കുകയായിരുന്നു. ഇതിനിടയില് ഇരുവരും തമ്മില് വാഗ്വാദങ്ങളിലും ഏര്പ്പെടുന്നുണ്ടായിരുന്നു.
പിന്നീട് രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും സ്പീഡ് ആഷ്ടണെ തോല്പ്പിച്ചു. എന്നിട്ടും സമ്മതിക്കാതിരുന്ന ആഷ്ടണ് ഒരുതവണ കൂടി ഏറ്റുമുട്ടി. എന്നാല് നാലാമതും തോല്ക്കാനായിരുന്നു ആഷ്ടണിന്റെ യോഗം. എന്തായാലും രണ്ട് ഇന്ഫ്ളുവന്സേഴ്സിന്റെയും ഓട്ട മത്സരം സോഷ്യല് മീഡിയയില് വൈറലാണ്.
Ashton Hall: Why you leaving bro Speed: I won 3 times you’re scared cause all your image and those instagram clips is OVER with, you’re slow my boyAshton Hall: Why you leaving thenSpeed: CAUSE I BEAT YOU 3 TIMES It’s getting crazy right now 😂😂 pic.twitter.com/abE8xC3kbS
ആഷ്ടണിന്റെ തോല്വിയെയും ആളുകള് ട്രോളുന്നുണ്ട്. പുലര്ച്ചെ 4 മണിക്ക് എഴുന്നേറ്റ് മുഖം ഐസ് വെള്ളത്തില് മുക്കുന്നതും, സ്പ്രിന്റ് ചെയ്യുകയുമൊക്കെ ചെയ്യുന്ന ആഷ്ടണ് ഓട്ടത്തിന്റെ ഓരോ റൗണ്ടിലും കൂടുതല് തളരുന്നതായിരുന്നു കണ്ടതെന്നാണ് കമന്റുകള്.
Content Highlight- IShow Speed won against Ashton hall in running race for four continues times