റീ റിലീസുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. നേരത്തെ ഹിറ്റാകാതെ പോയ പല സിനിമകളും റീ റിലീസിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. പുത്തൻ റിലീസുകൾ എന്ന പോലെയാണ് പല റീ റിലീസുകളും ഇപ്പോൾ തിയേറ്ററിൽ ആഘോഷിക്കപ്പെടുന്നത്. ഇപ്പോഴിതാ റീ റിലീസുകളിൽ ഏറ്റവും കൂടുതൽ ആദ്യ ദിന ഓപ്പണിങ് നേടിയ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ഒരുക്കിയ 'ഖലീജ' ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. വലിയ പ്രതീക്ഷകളോടെ വീണ്ടും തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടുന്ന സിനിമ ആദ്യ ദിനം ആഗോളതലത്തിൽ 8.26 കോടിയാണ് നേടിയിരിക്കുന്നത്. തെലുങ്കിലെ ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് ഇത് ഓൾ ടൈം റെക്കോർഡ് ആണ്. ഖലീജ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം മൂന്ന് കോടിയോളം രൂപ നേടിയിരുന്നു. വിജയ് ചിത്രമായ ഗില്ലി ആണ് രണ്ടാം സ്ഥാനത്ത് 8.05 കോടി ആയിരുന്നു ഗില്ലി ആദ്യ ദിനം നേടിയത്. മികച്ച സ്വീകരണമായിരുന്നു ഗില്ലിക്കും ലഭിച്ചത്.
പവൻ കല്യാൺ ചിത്രമായ ഗബ്ബർ സിംഗ് ആണ് ലിസ്റ്റിൽ മൂന്നാമത്. 7.10 കോടി ആയിരുന്നു ഈ പവൻ കല്യാൺ ചിത്രം ആദ്യ ദിനം നേടിയത്. മഹേഷ് ബാബുവിന്റെ തന്നെ മുരാരി ആണ് നാലാമതുള്ളത്. 5.45 കോടിയാണ് ചിത്രം നേടിയത്. അഞ്ചാം സ്ഥാനത്ത് ബോളിവുഡ് ചിത്രമായ സനം തേരി കസം ആണ്. ലിസ്റ്റിലുള്ള ഒരേയൊരു ബോളിവുഡ് ചിത്രവും ഇതുതന്നെ. 5.25 കോടി ആണ് സനം തേരി കസം ആദ്യ ദിനം ആഗോള തലത്തിൽ നിന്നും നേടിയത്.
Top 10 Re-release Openers of All Time (Worldwide Gross)1. #Khaleja4K ₹8.10 Cr2. #Ghilli ₹8.05 Cr3. #GabbarSingh ₹7.10 Cr4. #Murari ₹5.45 Cr5. #SanamTeriKasam ₹5.25 cr 6. #Businessman ₹5.25 Cr 7. #Kushi ₹4.15 Cr8. #Simhadri ₹4.00 Cr9. #Arya2 ₹3.85 Cr10. #Jalsa…
ബിസിനസ്മാൻ, ഖുഷി, സിംഹാദ്രി, ആര്യ 2 , ജൽസ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകൾ. ആദ്യ പത്തിൽ മലയാളം സിനിമകളൊന്നും ഇടം പിടിച്ചിട്ടില്ല. മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങാനിരിക്കെ ചിത്രം റീ റിലീസ് റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിക്കും എന്നാണ് പ്രതീക്ഷ.
Content Highlights: Re released movies first day collection report