'സിനിമയുടെ കഥ ചോർത്തി, ഇതാണോ നിങ്ങളുടെ ഫെമിനിസം', സന്ദീപ് റെഡിയുടെ പോസ്റ്റ് ഉന്നം വെച്ചത് ദീപികയെയോ?

സന്ദീപിന്‍റെ പോസ്റ്റിന് പിന്നാലെ വന്‍ സൈബർ ആക്രമണമാണ് ദീപികയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെ പോസ്റ്റിന് ലഭിക്കുന്നത്

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ചിത്രത്തിലെ നായികാവേഷവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ അടുത്തിടെ നടന്നിരുന്നു. ആദ്യം നായികയായി തീരുമാനിച്ചിരുന്ന ദീപിക പദുക്കോണിനെ മാറ്റി പുതിയ നായികയെ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക കൂടി ചെയ്ത തൃപ്തി ഡിമ്രിയാണ് സ്പരിറ്റിലെ പുതിയ നായിക.

നായികയെ മാറ്റിയതിന് പിന്നാലെ സിനിമയുടെ കഥ ബോളിവുഡ് സിനിമ സൈറ്റുകളിൽ പി ആർ വർക്കർമാർ ഉപയോഗിച്ച് ദീപിക പ്രചരിപ്പിച്ചുവെന്ന ആരോപണം വന്നിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ സന്ദീപ് റെഡ്ഡിയുടെ എക്സ് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ദീപികയുടെ പേരെടുത്ത് പറയാതെയാണ് സംവിധായകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

'ഒരു ആർട്ടിസ്റ്റിനോട് കഥ പറയുമ്പോൾ അവരും സംവിധായകനും തമ്മിൽ കഥ വെളിപ്പെടുത്തരുതെന്ന കരാർ ഉണ്ടാകാറുണ്ട്. ഇത് ലംഘിച്ചതിലൂടെ അവർ എത്തരത്തിലുള്ള ആളാണെന്ന് മനസിലാക്കുകയാണ്. കഥ ലീക്കാകുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഇതാണോ ഫെമിനിസം എന്നും സന്ദീപ് പോസ്റ്റിലൂടെ ചോദിക്കുന്നു. ഈ കഥ തന്റെ ഒരുപാട് വർഷത്തെ കഠിനാധ്വാനമാണെന്നും സിനിമയാണ് തന്റെ എല്ലാമെന്നും സന്ദീപ് പറയുന്നു. അത് നിങ്ങൾക്ക് മനസിലായില്ലെന്നും ഇനി ഒരിക്കലും മനസിലാക്കുകയും ഇല്ലെന്നും പറഞ്ഞാണ് സംവിധായകൻ പോസ്റ്റ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ദീപികയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളില്‍ വന്‍ സെെബര്‍ ആക്രമണമാണ് നടക്കുന്നത്. ദീപികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്.

When I narrate a story to an actor, I place 100% faith. There is an unsaid NDA(Non Disclosure Agreement) between us. But by doing this, You've 'DISCLOSED' the person that you are....Putting down a Younger actor and ousting my story? Is this what your feminism stands for ? As a…

അതേസമയം, ദീപിക പദുക്കോണ്‍ പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയും ഇത് അംഗീകരിക്കാനാവില്ലെന്ന് സ്പിരിറ്റ് ടീം അറിയിക്കുകയും ചെയ്തുവെന്നാണ് വിവിധ ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സ്പിരിറ്റ് 2025 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്. 2027 ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ നടക്കുകയാണ്.

Content Highlights: Did Sandeep Vanga Hit Out at Deepika and accused of leaking the story of the movie Spirit

To advertise here,contact us