2023 ൽ മൂന്ന് വമ്പൻ വിജയ സിനിമകളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടനാണ് ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാൻ. രണ്ട് 1000 കോടി സിനിമകൾ ഉൾപ്പെടെ ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച ഈ തിരിച്ചുവരവിന് ശേഷം നടന്റേതായി പുതിയ സിനിമകൾ ഒന്നും പുറത്തുവന്നിരുന്നില്ല. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന സിനിമയിലാണ് ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് ഒരു വമ്പൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിൽ ബോളിവുഡ് നായിക റാണി മുഖർജിയും ഭാഗമാകുന്നു എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു എക്സ്റ്റൻഡഡ് കാമിയോ വേഷത്തിലാകും നടി എത്തുക. സുഹാന ഖാന്റെ അമ്മയുടെ വേഷം അവതരിപ്പിക്കാനാണ് റാണി മുഖർജി എത്തുന്നത് എന്ന് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. ഷാരൂഖിനൊപ്പം കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കഭി അൽവിദ ന കെഹ്ന തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ റാണി അഭിനയിച്ചിട്ടുണ്ട്.
സുജോയ് ഘോഷ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അഭയ് വർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. വില്ലൻ വേഷത്തിലാണ് അഭിഷേക് ബച്ചൻ എത്തുന്നത്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിങ്ങിന്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിയുരുന്നു.
Content Highlights: Rani Mukherjee to be the part of King movie starring SRK