ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര് സംവിധാനം ചെയ്യുന്ന ചിത്രമായ നരിവേട്ടയില് പാടാന് റാപ്പര് വേടന്. ജേക്ക്സ് ബിജോയ് യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്വഹിക്കുന്നത്. വാടാ വേടാ എന്ന ക്യാപ്ഷനുമായി പുതിയ പോസ്റ്റര് അണിയറ പ്രവര്ത്തകര് പുറത്തുവിട്ടു. മെയ് 23 നാണ് നരിവേട്ടയുടെ ആഗോള റിലീസ്.
ചിത്രത്തിന്റെ ട്രെയ്ലര്, ഗാനങ്ങള് എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളില് സൂപ്പര് ഹിറ്റാണ്. വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചര്ച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിന്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തില് ഉള്ളതെന്നുമാണ് അണിയറ പ്രവര്ത്തകര് സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്ഡ് ജേതാവ് അബിന് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രേക്ഷകരില് ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. കേരള ചരിത്രത്തില് നടന്ന യഥാര്ത്ഥ സംഭവങ്ങളില് നിന്ന് പ്രചോദനമുള്ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലര് പറയുന്നുണ്ട്.
ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന് ആദ്യമായി മലയാള സിനിമയില് എത്തുന്നു. ടോവിനോ തോമസ്, ചേരന് എന്നിവര് കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്ച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പന് ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില് തിളങ്ങി നില്ക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊന്തൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവര്ത്തകര്.
എന് എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്. ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്- ഷമീര് മുഹമ്മദ്, ആര്ട്ട് - ബാവ, കോസ്റ്റും - അരുണ് മനോഹര്, മേക്ക് അപ് - അമല് സി ചന്ദ്രന്, പ്രൊഡക്ഷന് എക്സിക്യൂട്ടീവ് - സക്കീര് ഹുസൈന്,പ്രതാപന് കല്ലിയൂര്, പ്രൊജക്റ്റ് ഡിസൈനര് -ഷെമി ബഷീര്, സൗണ്ട് ഡിസൈന് - രംഗനാഥ് രവി, പി ആര് ഒ & മാര്ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്കുമാര്
Content Highlights: Vedan to sing in Narivetta movie