സമീപകാലത്തെ തിരിച്ചടികൾക്ക് തുടര്ച്ചയായ ഹിറ്റുകളിലൂടെ മോഹൻലാൽ മറുപടി കൊടുത്തിരിക്കുകയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി റിലീസ് ചെയ്ത എമ്പുരാൻ, തുടരും എന്നീ സിനിമകള് പല റെക്കോർഡുകളും മോഹൻലാൽ തന്റെ പേരിലാക്കിയിരിക്കുകയാണ്. കേരളത്തിനൊപ്പം തന്നെ ഗൾഫ് നാടുകളിലും ഇരുസിനിമകളും വമ്പൻ കളക്ഷനാണ് നേടിയിരിക്കുന്നത്.
കഴിഞ്ഞ 45 ദിവസങ്ങൾക്കുള്ളിൽ എമ്പുരാൻ, തുടരും എന്നീ മോഹൻലാൽ സിനിമകൾ ഗൾഫിൽ നിന്ന് മാത്രം 140 കോടി നേടിയതായി ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. മലയാള സിനിമകളുടെ ചരിത്രത്തിൽ തന്നെ ഇതൊരു റെക്കോർഡാണ്.
140 Crores from GULF ALONE in the last 45 days 😱🥵🙏In the last 45 days, Lalettan’s films have earned approx. ₹140 crore in gross collections and drawn around 15 lakh footfalls to GCC theatres 🔥Mohanlal is celebrating the historic success of Empuraan and Thudarum in his… pic.twitter.com/DpqZaNtMw5
മാർച്ച് 27 നായിരുന്നു മോഹൻലാൽ നായകനായ എമ്പുരാൻ റിലീസ് ചെയ്തത്. ഈ ചിത്രം ആഗോളതലത്തിൽ മലയാളത്തിലെ ടോപ് ഗ്രോസറും ഏറ്റവുമധികം ബിസിനസ് നേടിയ സിനിമയുമായി മാറി. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടി. 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയ സിനിമ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 30 ദിവസങ്ങൾ കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം.
ഏപ്രിൽ 25 നാണ് തുടരും റിലീസ് ചെയ്തത്. ചിത്രം കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടിയതായി അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആഗോളതലത്തിലാകട്ടെ സിനിമ 200 കോടിയും കടന്നു.
Content Highlights: Mohanlal movie got huge collection in Gulf market