എ ആർ റഹ്മാന്റെ സംഗീത പരിപാടിയിൽ സ്റ്റാർ ആയി ധനുഷ്, ഇരുവരും ഒന്നിച്ച് പാടി കാണികളെ കയ്യിലെടുത്തു

ആരാധകർ ആർപ്പുവിളികളോടും കയ്യടിയോടെയുമാണ് ഇരുവരുടെയും ഗാനത്തെ ഏറ്റെടുത്തത്

എ ആർ റഹ്മാന്റെ സംഗീത പരിപാടിയിൽ ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് നടൻ ധനുഷ് എത്തി. എ ആർ റഹ്മാൻ കൺസർട്ടിനിടെയാണ് ഏവരേയും അമ്പരപ്പിച്ച് നടൻ എത്തിയത്. ഇരുവരും ചേർന്ന് ആരാധകർക്കായി തകർപ്പൻ ​ഗാനവും ആലപിച്ചു. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് സം​ഗീത പരിപാടി നടന്നിരുന്നത്. റഹ്മാനെ പ്രശംസിച്ച ധനുഷ് അദ്ദേഹത്തിന്റെ ​ഗാനങ്ങളെ അവിശ്വസനീയം എന്നാണ് വിശേഷിപ്പിച്ചത്. വേദിയിൽ ഇരുവരും ചേർന്ന് ധനുഷ് സംവിധാനം ചെയ്ത 'രായൻ' എന്ന ചിത്രത്തിലെ അടങ്കാത അസുരൻ എന്നു തുടങ്ങുന്ന ​ഗാനവും ആലപിച്ചു.

ആരാധകർ ആർപ്പുവിളികളോടും കയ്യടിയോടെയുമാണ് ഇരുവരുടെയും ഗാനത്തെ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ റഹ്മാനൊപ്പമുള്ള ചിത്രവും ധനുഷ് പങ്കുവെച്ചിട്ടുണ്ട്. അങ്ങേയറ്റത്തെ ബഹുമതി എന്നാണ് ചിത്രത്തിനൊപ്പം ധനുഷ് കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ഒന്നിച്ചുള്ള പ്രകടനത്തിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്.

My man on fire🔥🔥🔥 @dhanushkraja at #ARRahman concert in Mumbai...he looks so handsome 😍 🥰💕#Dhanush #adangaathaasran #raayan #Kuberaa #kuberaaonjune20 #Tereishkmein #IdlyKadai pic.twitter.com/YG1ASEsqiB

അതേസമയം, 'കുബേര' എന്ന ചിത്രമാണ് ധനുഷിന്റേതായി ഇനി തിയേറ്ററിൽ എത്താനിരിക്കുന്നത്. നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. ജൂൺ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 'ഇഡലികടൈ' എന്ന ചിത്രവും ധനുഷ് സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിത്യ മേനനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒക്ടോബർ ഒന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിൽ അരുൺ വിജയ്‍യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights:  Dhanush sings at AR Rahman's concert

To advertise here,contact us