മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ട് കഴിഞ്ഞു. കേരളത്തിൽ വലിയ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഇന്നലത്തെ ടിക്കറ്റ് വില്പനയുടെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. മെയ് ഒന്നിന് റിലീസ് ചെയ്ത അജയ് ദേവ്ഗൺ ചിത്രമായ റെയ്ഡ് 2 തുടരുമിനെ മറികടന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
ശനിയാഴ്ച മാത്രം 305000 ടിക്കറ്റുകളാണ് റെയ്ഡ് 2 വിറ്റത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തുടരും ആണ് ഒന്നാമത് ഉണ്ടായിരുന്നത്. ശനിയാഴ്ച അത് രണ്ടാം സ്ഥാനമായിട്ടുണ്ട്. 215000 ടിക്കറ്റുകളാണ് മോഹൻലാൽ പടത്തിന്റേതായി വിറ്റഴിഞ്ഞത്. നാനി ചിത്രം ഹിറ്റ് 3, സൂര്യയുടെ റെട്രോ എന്നീ പുത്തൻ റിലീസുകളെ കടത്തിവെട്ടിയാണ്, പത്ത് ദിവസം പൂർത്തിയാക്കിയ തുടരും ആധിപത്യം തുടരുന്നത്. ഹിറ്റ് 3 196K ടിക്കറ്റുകളും സൂര്യയുടെ റെട്രോ 107K ടിക്കറ്റുമാണ് വിറ്റത്.
BookMyshow Ticket Sales in Last 24 Hours 03.05.25(Saturday)🔹#Raid2 - 305K(D3)🔹#Thudarum - 215K(D9)🔹#HIT3 - 196K(D3)🔹#Retro - 107K(D3)🔹#TouristFamily - 91K(D3)🔹#Thunderbolts - 56K(D3)🔹#KesariChapter2 - 36K(D16)🔹#Gulkand - 13K (D3)🔹#TheBhootnii - 12K(D3)… pic.twitter.com/DTNAS3NyLu
അതേസമയം, അജയ് ദേവ്ഗൺ ചിത്രമായ റെയ്ഡ് 2 ആഗോള ബോക്സ് ഓഫീസിൽ നിന്നും 50 കോടി കടന്നു. 2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തെ ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
Content Highlights: Ajay devgn film Raid 2 overtakes Thudarum