ലാലേട്ടൻ ഞെട്ടിക്കും; 'തുടരും' വിഷ്വൽസ് കണ്ടപ്പോൾ ഓർമ വന്നത് ഭ്രമരത്തിലെ പ്രകടനം; ഫായിസ് സിദ്ദിഖ്

മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ അനുഭവവും സിനിമയുടെ ബിഹൈൻഡ് സീനും ഉൾക്കൊള്ളിച്ചുള്ള വീഡിയോ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് 'തുടരും'. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ വളരെ മികച്ച പെർഫോമൻസ് ആണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നതെന്ന് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ്.

'തുടരു'മിലെ മോഹൻലാലിൻറെ വിഷ്വലുകൾ കണ്ടപ്പോൾ ഭ്രമരത്തിലെ ലാലേട്ടനെ ഓർമവന്നു. മണിയൻപിള്ള രാജു ചേട്ടനും സിനിമയിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും ഫായിസ് സിദ്ദിഖ് പറഞ്ഞു. സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് ഫായിസ് സിദ്ദിഖ് ഇക്കാര്യം മനസുതുറന്നത്‌.

Also Read:

Entertainment News
പുതുവർഷത്തിൽ സോഷ്യൽ മീഡിയ കത്തും; ദളപതി 69 ന്റെ വമ്പൻ അപ്ഡേറ്റ് വരുന്നു

'തുടരു'മിലെ വിഷ്വലുകൾ ഞാൻ കണ്ടിരുന്നു. ഇമോഷൻ ആയിക്കോട്ടെ, എക്സ്പ്രെഷൻ ആയിക്കോട്ടെ ലാലേട്ടൻ ഈ സിനിമയിൽ ഞെട്ടിച്ചിട്ടുണ്ട്. ഭ്രമരത്തിൽ എന്ത് ഫീലാണോ കിട്ടിയത് ആ ഫീൽ തുടരും വിഷ്വലുകൾ കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടു', ഫായിസ് സിദ്ദിഖ് പറയുന്നതിങ്ങനെ.

മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ അനുഭവവും സിനിമയുടെ ബിഹൈൻഡ് സീനും ഉൾക്കൊള്ളിച്ചുള്ള വീഡിയോ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രീതിയിൽ ലാലേട്ടനെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് സന്തോഷമെന്നും സിനിമ എങ്ങനെയാണ് തുന്നി കെട്ടിയിരിക്കുന്നതെന്ന് കാണാൻ റിലീസ് വരെ കാത്തിരിക്കേണ്ടി വരുമെന്നും തരുൺ മൂർത്തി ഈ വീഡിയോയിൽ പറയുന്നുണ്ട്. ശോഭനയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Also Read:

Entertainment News
നമ്മുടെ സിനിമയെ തരംതാഴ്ത്തി വെസ്റ്റേൺ ആഘോഷിക്കുന്നു; ഇന്‍റര്‍സ്റ്റെല്ലാർ-പുഷ്പ വിഷയത്തിൽ ജാൻവി കപൂർ

'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രം ജനുവരി 30 ന് തിയേറ്ററുകളിലെത്തും.

Content Highlights: Mohanlal will surprise you in Thudarum says Faiz Siddik

To advertise here,contact us