അജിത് സാർ പീക്കിലാണ്, അദ്ദേഹവുമായി മത്സരമില്ല; 'ഗുഡ് ബാഡ് അഗ്ലി'-'വണങ്കാൻ' ക്ലാഷിനെപ്പറ്റി അരുൺ വിജയ്

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'യെന്നൈ അറിന്താൽ' എന്ന സിനിമയിൽ അജിത്തും അരുൺ വിജയ്‌യും ഒരുമിച്ച് അഭിനയിച്ചിരുന്നു.

'യെന്നൈ അറിന്താൽ', 'ചെക്ക ചിവന്ത വാനം', 'തടം' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് അരുൺ വിജയ്. നിരവധി സിനിമകളാണ് അരുൺ വിജയ്‌യെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത്. ബാല സംവിധാനം ചെയ്യുന്ന 'വണങ്കാൻ' ആണ് ഇനി അടുത്തതായി നടന്റെ തിയേറ്ററിൽ എത്താനുള്ള ചിത്രം. സിനിമ പൊങ്കൽ റിലീസായി പ്രഖ്യാപിച്ചതിന് പിന്നാലെ അജിത്കുമാറിന്റെ 'ഗുഡ് ബാഡ് അഗ്ലി'യും അതേ തീയതിയിൽ റിലീസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ രണ്ട് സിനിമകളുടെയും ക്ലാഷിനെപ്പറ്റി മനസുതുറന്നിരിക്കുകയാണ് അരുൺ വിജയ്.

അജിത് സാർ അദ്ദേഹത്തിന്റെ പീക്കിലാണ് ഉള്ളത്. അദ്ദേഹത്തിന് ആരും എതിരാളികൾ ഇല്ല. അദ്ദേഹത്തിന്റെ ആരാധകർ എനിക്ക് വലിയ സ്നേഹമാണ് എപ്പോഴും നൽകുന്നത്. ഉറപ്പായിട്ടും ഇതൊരു മത്സരമല്ല. അദ്ദേഹത്തിന്റെ സിനിമക്കൊപ്പം ഞങ്ങൾക്കും സ്ക്രീനുകൾ ലഭിക്കുമെന്ന് കരുതുന്നു എന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അരുൺ വിജയ് പറഞ്ഞു.

Also Read:

Entertainment News
മമ്മൂട്ടിയും മോഹൻലാലും കൂടെ മലയാളത്തിലെ വമ്പൻ താരനിരയും; മഹേഷ് നാരായണൻ ചിത്രത്തിന് തിരിതെളിഞ്ഞു

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'യെന്നൈ അറിന്താൽ' എന്ന സിനിമയിൽ അജിത്തും അരുൺ വിജയ്‌യും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിക്ടർ എന്ന വില്ലൻ കഥാപാത്രത്തെയായിരുന്നു അരുൺ വിജയ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരുപാട് പ്രേക്ഷക പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു അത്. അനുഷ്‍ക, തൃഷ, വിവേക്, അനിഖ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read:

Entertainment News
മറ്റു നടന്മാർ വേണ്ടെന്നു വെച്ച ചിത്രം, ഷാരൂഖ് ഖാന്റെ കയ്യിലെത്തിയപ്പോൾ ബോക്സ് ഓഫീസ് കളക്ഷൻ 400 കോടി!

ബാല തന്നെ തിരക്കഥയെഴുതി ഒരുക്കുന്ന വണങ്കാനിൽ റോഷ്‌നി പ്രകാശ്, സമുദ്രക്കനി, ജോൺ വിജയ്, മിഷ്കിൻ, രാധ രവി തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുരേഷ് കാമാച്ചിയും, ബാലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നത് സാം സി എസ് ആണ്.

Content Highlights: Arun vijay talks about Ajithkumar and Vanangan, Good Bad Ugly clash

To advertise here,contact us