സോൾട്ട് ആൻഡ് പെപ്പറിന് വിട ഇനിയല്പം സ്റ്റൈലിഷ് ആകാം; വീണ്ടും ട്രെൻഡിങ് ചിത്രവുമായി തല അജിത്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.

അജിത് സിനിമകളുടെ ഓരോ അപ്‌ഡേറ്റും വലിയ ആവേശത്തോടെയാണ് തമിഴ് സിനിമാപ്രേമികളും അജിത് കുമാര്‍ ആരാധകരും സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കോ ടീസറോ ട്രെയിലറോ എന്തുമായിക്കൊള്ളട്ടെ നിമിഷ നേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ അത് ട്രെൻഡിങ് ലിസ്റ്റിൽ എത്തിയിരിക്കും. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രത്തിലെ അജിത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകളാണ് ഇപ്പൊ സോഷ്യൽ മീഡിയ ഭരിക്കുന്നത്.

അജിത്തിന്റെ രണ്ട് ലുക്കിലുള്ള ചിത്രങ്ങളാണ് സംവിധായകൻ ആദിക് രവിചന്ദ്രൻ പുറത്തുവിട്ടിരിക്കുന്നത്. വെള്ള കോട്ടും ഷൂവുമിട്ട് സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള അജിത്തിന്റെ ആദ്യ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി ആദിക് രവിചന്ദ്രൻ പുറത്തുവിട്ടിരിക്കുകയാണ്. തല കറുപ്പിച്ച് ഒരു നീല ഷർട്ടും പാന്‍റസുമിട്ട് സ്മാർട്ട് ആയുള്ള അജിത്തിന്‍റെ ചിത്രം നിമിഷ നേരത്തിലാണ് വൈറലായിരിക്കുന്നത്.

ബില്ല, മങ്കാത്ത തുടങ്ങിയ സിനിമകൾക്ക് ശേഷം അജിത്തിന്റെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രങ്ങളാണ് ഗുഡ് ബാഡ് അഗ്ലിയിലേത് എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഒരു അജിത് ആരാധകനായതിനാൽ ആദിക് രവിചന്ദ്രൻ ഏറ്റവും മികച്ച രൂപത്തിൽ തന്നെയാണ്

നടനെ അവതരിപ്പിക്കുന്നതെന്നും ചർച്ചകളുണ്ട്.

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിക്കുന്നത്. ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിത്.

Content Highlights: Thala Ajith Kumar New Look In Good Bad ugly Movie goes viral

To advertise here,contact us