NEET പരീക്ഷ വിജയിച്ചവരെ അനുമോദിക്കാൻ ഒരുങ്ങി റിപ്പോർട്ടർ ടിവി

Mission Med Connect എന്ന പരിപാടിയിൽ NEET പരീക്ഷ വിജയിച്ചവരെ ആദരിക്കുന്നു

ഡോക്ടർ ആകണം എന്ന ആഗ്രഹത്തോടെ NEET പരീക്ഷ എന്ന കടമ്പ വിജയിച്ചവരാണോ നിങ്ങൾ? രാത്രികളെ പകലാക്കി മാറ്റിയ നിങ്ങളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും ആദരിക്കാൻ ഒരുങ്ങുകയാണ് റിപ്പോർട്ടർ ടിവി. Mission Med Connect എന്ന പരിപാടിയിൽ കേരളത്തിൽ നിന്ന് NEET പരീക്ഷ വിജയകരമായി പാസ്സായ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കോട്ടയം, കട്ടപ്പന, കൊല്ലം എന്നീ പ്രധാന കേന്ദ്രങ്ങളിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് നടത്തപ്പെടുക. എന്നാൽ കേവലമൊരു അനുമോദനച്ചടങ്ങ് മാത്രമല്ല ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്. വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തെ പരിചയപ്പെടുത്തുന്ന ഒരു എക്സ്പോ കൂടി ഏഴ് ജില്ലകളിലായി നടത്തപ്പെടും. വിദേശവിദ്യാഭ്യാസ കൺസൾട്ടൻസിയായ Harvest Abroad Studiesന്റെ സഹകരണത്തോടെയാണ് റിപ്പോർട്ടർ ടി വി ഈ അവസരം ഒരുക്കുന്നത്.

വിദേശത്തെ ലോകോത്തര മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഇവിടെ സൗകര്യമുണ്ടായിരിക്കും.

30ൽ അധികം രാജ്യങ്ങളിലെ പ്രമുഖ മെഡിക്കൽ യൂണിവേഴ്‌സിറ്റികളെക്കുറിച്ചും അവയിലെ അഡ്മിഷൻ പ്രക്രിയകളെക്കുറിച്ചും Mission Med Connect എന്ന പരിപാടിയിൽ നിന്ന് നേരിട്ടറിയാം. കൂടാതെ സാമ്പത്തിക ബാധ്യതകളില്ലാതെ വിദേശത്ത് പഠിക്കാനുള്ള മികച്ച സ്കോളർഷിപ്പ് അവസരങ്ങൾ മനസ്സിലാക്കാനും നല്ലൊരു അവസരമാണിത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി റിപ്പോർട്ടർ ടി വി, ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ് എന്നിവയുടെ വെബ്സൈറ്റ് മുഖേനയോ +91 8547792120, +91 9496532507 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Content Highlight: Reporter TV and Harvest Abroad Studies host a NEET felicitation and foreign medical education expo across seven locations in Kerala.

To advertise here,contact us