തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

ഇരുവരും തന്നെ ഉപദ്രവിക്കാന്‍ വന്നതാണ് എന്നാണ് പ്രതിയുടെ മൊഴി

തൃശൂര്‍: തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മാടക്കത്തറയിലാണ് സംഭവം. നാല് സെന്റ് ഉന്നതിയില്‍ താമസിക്കുന്ന നിഖില്‍ ആണ് മരിച്ചത്. പ്രദേശവാസിയായ ജിന്റോ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. നിഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇരുവരും തന്നെ ഉപദ്രവിക്കാന്‍ വന്നതാണ് എന്നാണ് പ്രതിയുടെ മൊഴി. മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.

Content Highlights:Youth stabbed to death during argument in Thrissur

To advertise here,contact us