തിരുവനന്തപുരം: വനിതാ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച പ്രതി പിടിയില്‍. തുമ്പ മേനംകുളം സ്വദേശി ജോസ് (30) ആണ് പിടിയിലായത്. കനേ്റാണ്മെന്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം കനേ്റാണ്മെന്റ് സ്റ്റേഷനില്‍ വിളിച്ച് ഇയാള്‍ അശ്ലീല ചുവയോടെ സംസാരിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സമാന കേസുകളില്‍ മുന്‍പും ശിക്ഷ അനുഭവിച്ചയാളാണ് ഇയാള്‍. തൃശ്ശൂര്‍ സിറ്റി പൊലീസ്, തിരുവനന്തപുരം മ്യൂസിയം പൊലീസ്, തിരുവനന്തപുരം കണ്ടോണ്മെന്റ് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
Content Highlights: Police Arrest Suspect Over Obscene Calls To Women Police Station