പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം; സംഭവം വർക്കലയിൽ

സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമമെന്ന് പരാതി. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല സ്വദേശിയായ ബോബി(22)ക്കെതിരെ കൊല്ലം സ്വദേശിനിയാണ് പരാതി നൽകിയത്. ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി തകർക്കുകയും ചെയ്തതുവെന്നാണ് യുവതി ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഒൻപതിന് രാത്രി തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് അമൃത എക്‌സ്പ്രസിൽ ആണ് സംഭവം.

യാത്രയ്ക്കിടെ പ്രതി യുവതിയെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും യുവതി ഫോൺ എടുത്തില്ല. തുടർന്ന് ട്രെയിൻ വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ബോബി യുവതിയെ തേടിയെത്തി. തുടർന്ന് ഫോൺ എടുക്കാത്തത് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഫോൺ പിടിച്ചു വാങ്ങി കൊണ്ടു പോയതായും പരാതിയിലുണ്ട്. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: A woman was targeted on a train near Varkala after she ended her relationship, prompting attention to the incident

To advertise here,contact us