തിരുവനന്തപുരം: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സില്‍ ടാക്സി കാര്‍ ഇടിച്ച് അപകടം. വര്‍ക്കല സര്‍വീസ് റോഡിന് സമീപമാണ് അപകടമുണ്ടായത്. രോഗിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. വര്‍ക്കല സര്‍വീസ് റോഡിന് സമീപമെത്തിയപ്പോള്‍ എതിര് ദിശയില്‍ നിന്നുവന്ന ടാക്സി കാര്‍ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ടാക്സി ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഇന്ന് വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. കുരയ്ക്കണ്ണി സ്വദേശി വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായായിരുന്നു ആംബുലന്‍സ് പുറപ്പെട്ടത്. വിഷ്ണുവിന്റെ പിതാവും ആബുംലന്‍സില്‍ ഉണ്ടായിരുന്നു. വിഷ്ണുവിന്റെ പിതാവിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights- An ambulance carrying a patient was involved in an accident in Varkala after a taxi car collided with it. The incident caused an accident involving the ambulance and taxi vehicle.