ഓര്‍ഡറുമായി ബന്ധപ്പെട്ട തര്‍ക്കം; ഫുഡ് ഡെലിവറി ഏജൻ്റുമാരായ അമ്മയ്ക്കും മകനും മര്‍ദ്ദനമെന്ന് പരാതി

പുന്നയ്ക്കാമുകള്‍ സ്വദേശിനി ബിന്ദു എസ്, മകന്‍ ബിനോയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്

തിരുവനന്തപുരം: ഫുഡ് ഡെലിവറി ഏജൻ്റുമാരായ അമ്മയ്ക്കും മകനും ഹോട്ടല്‍ ഉടമയില്‍ നിന്ന് മര്‍ദ്ദനമേറ്റതായി പരാതി. ഗാന്ധാരിയമ്മന്‍ കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ഹോട്ടല്‍ ഉടമയും ജീവനക്കാരും ചേര്‍ന്നാണ് ഇരുവരെയും മര്‍ദ്ദിച്ചത് എന്നാണ് ആരോപണം. പുന്നയ്ക്കാമുകള്‍ സ്വദേശിനി ബിന്ദു എസ്, മകന്‍ ബിനോയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഓര്‍ഡറുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. തമ്പാനൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: A food delivery agent and her son have allegedly been assaulted by a hotel owner and employees following a dispute over a food order. The incident reportedly took place at a hotel on Gandhari Amman Kovil Road. Thampanoor Police have registered a case and begun an investigation.

To advertise here,contact us