തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ക്ക് നേരെ ആക്രമണം. കല്ലമ്പലം മൂങ്ങോടാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. മൂങ്ങോട് സ്വദേശികളായ ജോസ്, ജോണ്‍ ഒറ്റൂര്‍ സ്വദേശി റെജിന്‍ എന്നിവര്‍ ആണ് പിടിയില്‍ ആയത്. സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന യുവാക്കളെയാണ് ഇവര്‍ ആക്രമിച്ചത്.
ഓണാഘോഷത്തിന് പ്രശ്നമുണ്ടാക്കിയവര്‍ എന്ന് തെറ്റിദ്ധരിച്ചാണ് പ്രതികള്‍ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം.പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂന്ന് പ്രതികളും നിരവധി കേസുകളില്‍ പ്രതികള്‍ ആണ്.
Content Highlight : Youths attacked after being mistaken for troublemakers at Onam celebrations