മദ്യപിച്ച് യുവാക്കൾ ഓടിച്ച കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

തിരുവനന്തപുരത്താണ് സംഭവം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോയിലും ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികൻ്റെ കാൽ അറ്റുപോയി. പ്രശാന്ത് കുമാർ എന്നയാൾക്കാണ് പരിക്കേറ്റത്. ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മദ്യപിച്ച് യുവാക്കൾ ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്.

അമിത വേഗതയിലായിരുന്നു കാർ വന്നത്. അപകടത്തിൽ ഓട്ടോയും ബൈക്കും പൂർണ്ണമായും തകർന്നു. ബൈക്ക് യാത്രികൻ്റെ കാൽ അറ്റ് സമീപത്തുണ്ടായിരുന്ന പള്ളിയുടെ സെമിത്തേരിയിൽ വീഴുകയായിരുന്നു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. കാറില്‍ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്.

ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ കൊല്ലങ്കോട് സ്വദേശി സന്തോഷ് (45), പൊഴിയൂര്‍ സ്വദേശികളായ അനിത, അതിന്‍ ആന്റണി (16) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: A car lost control and crashed into an oncoming motorcycle and an autorickshaw in Thiruvananthapuram, resulting in an accident.

To advertise here,contact us