കടയ്ക്കാവൂരില്‍ ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കൊച്ചുവേളി പോര്‍ബന്ധര്‍ ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു. 65 നും 70 നും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചത്. വെള്ള ഷര്‍ട്ടും പച്ച ലുങ്കിയുമാണ് വേഷം. സമീപത്തു നിന്ന് കണ്ണട ലഭിച്ചു. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപത്തായാണ് സംഭവം.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കൊച്ചുവേളി പോര്‍ബന്ധര്‍ ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. ആളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ കടക്കാവൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights:

To advertise here,contact us