തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ദേഹത്ത് കയറിയിറങ്ങി സ്ത്രീയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കളിക്കാവിള സ്വദേശി സുലേഖ ബീഗം (49) ആണ് മരിച്ചത്. ആശുപത്രിയിലെത്തി മടങ്ങി പോകുന്നതിനിടയായിരുന്നു അപകടം. ബസ് മുന്നിലേക്ക് എടുത്തപ്പോൾ സുലേഖ ബീഗം പെട്ടുപോവുകയായിരുന്നു. സുലേഖ ബസിന് മുന്നിലൂടെ പോകുന്നത് ഡ്രൈവർ കണ്ടിരുന്നില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Conten Highlights: Woman dies after being hit by KSRTC bus