'ESAയില്‍ നിന്നും ഒഴിവാക്കണം'; പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളില്‍ നാളെ CPIM ഹര്‍ത്താല്‍

ഹർത്താലിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി രാജു എബ്രഹാം പറഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. ചിറ്റാർ, പെരുനാട്, വടശ്ശേരിക്കര, ആരുവാപ്പുലം, കൊല്ലുമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളിൽ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ വില്ലേജുകളെ ഇഎസ്എയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. അതേസമയം ഹർത്താലിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായും ശനിയാഴ്ച 7 വില്ലേജുകളിൽ മാത്രമാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു.

എല്‍ഡിഎഫ് ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് റാന്നി എംഎല്‍എ പഴംകുളം മധു രംഗത്തെത്തിയിരുന്നു. ജനങ്ങളെ വഞ്ചിക്കാനാണ് ഹര്‍ത്താല്‍ എന്നും സംഭവത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരാന്‍ പോലും ഇടതുമുന്നണി തയ്യാറായിട്ടില്ലെന്നുമായിരുന്നു പഴംകുളം മധു വിമര്‍ശിച്ചത്. കേരളത്തില്‍ മറ്റൊരു ജില്ലയിലും ഇത്തരത്തില്‍ ഹര്‍ത്താല്‍ ഇല്ലെന്നും പഴംകുളം മധു പറഞ്ഞിരുന്നു.

Content Highlights: CPIM has called a hartal on October 24 in seven villages of Pathanamthitta district

To advertise here,contact us