റെയില്‍വെ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

റെയില്‍വെ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു

പത്തനംതിട്ട: ട്രെയിന്‍ തട്ടി ഓട്ടോ ഡ്രൈവര്‍ മരിച്ചു. തിരുവല്ല ചെങ്ങന്നൂര്‍ റെയില്‍വേ പാതയില്‍ തൈമലയിലാണ് സംഭവം. തിരുവല്ല മഞ്ഞാടി സ്വദേശി പ്രസാദ് പി കെ(60) ആണ് മരിച്ചത്. റെയില്‍വെ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights: thiruvalla auto accident case

To advertise here,contact us